ബൈജു രവീന്ദ്രന്‍
ബൈജു രവീന്ദ്രന്‍ ഐഎഎന്‍എസ്
ധനകാര്യം

'എന്റെ തലയില്‍ രക്തം വാര്‍ന്ന് വരുന്നു, പക്ഷേ, അഴുകിയിട്ടില്ല'; ഓഹരി ഉടമകള്‍ക്ക് ബൈജൂസിന്റെ വികാര നിര്‍ഭരമായ കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ ഓഹരി ഉടമകള്‍ക്ക് കത്തയച്ചു. യാദൃച്ഛികമായുണ്ടായ അടിയില്‍ എന്റെ തലയില്‍ നിന്നും രക്തം വാര്‍ന്ന് വരുന്നു. പക്ഷേ അഴുകിയിട്ടില്ല എന്നാണ് അദ്ദേഹം എഴുതിയ കത്തിലുള്ളത്.

നിലവിലുള്ള മൂലധനച്ചെലവിന് ധനസഹായം നല്‍കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി കമ്പനി 200 മില്യണ്‍ ഡോളര്‍ റൈറ്റ്‌സ് ഇഷ്യു ആരംഭിക്കുകയാണെന്ന് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കഠിനമായിരുന്നുവെന്നും കമ്പനി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ബൈജു രവീന്ദ്രന്‍ ഓഹരിയുടമകളോട് പങ്ക് വയ്ക്കുന്നത്. ലാഭത്തിലേക്കുള്ള ദൂരം ഒരു പാദം മാത്രമകലെയാണെന്നും കമ്പനിയുടെ ശ്രദ്ധ മുഴുവന്‍ വളര്‍ച്ചയില്‍ മാത്രമാണെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു. ബൈജൂസിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാണ് താനെന്നും ബൈജൂസിന്റെ ഉയര്‍ച്ച കാംക്ഷിക്കുന്നവര്‍ക്കുള്ളതാണ് റൈറ്റ്‌സ് ഇഷ്യുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ബൈജൂസ് നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് അവകാശ ഓഹരി വഴി 1,663 കോടി രൂപ (20 കോടി ഡോളര്‍) സമാഹരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡ് ഇതിന് അനുമതി നല്‍കി.

കമ്പനിയുടെ മൂലധന ചെലവുകള്‍ക്കും മറ്റു സാമ്പത്തിക ആവശ്യങ്ങള്‍ക്കുമാകും പണം ചെലവഴിക്കുകയെന്ന് ബൈജൂസ് വ്യക്തമാക്കി. ബൈജൂസ് അവസാനം നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുമ്പോള്‍ 2200 കോടി ഡോളറായിരുന്നു കമ്പനിയുടെ മൂല്യം കണക്കാക്കിയിരുന്നതെങ്കില്‍ പുതിയ ഫണ്ട് സമാഹരണത്തിനു ശേഷം ഇത് വെറും 22.5 കോടി ഡോളറായിരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് മൂല്യത്തില്‍ 99 ശതമാനത്തോളം കുറവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'

11 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍, ഛത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു