ജീവിതം

വെള്ളത്തില്‍ വീണത് ആനക്കുട്ടിയാണ്, പക്ഷെ വെള്ളം കുടിച്ചത് അച്ഛനും അമ്മയും! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അമ്മയ്ക്ക് ഒപ്പം വെള്ളം കുടിക്കാന്‍ എത്തിയതായിരുന്നു ആനക്കുട്ടി. ചെറിയ ജലാശയത്തില്‍ നിന്നും വെള്ളം കുടിക്കുന്നതിനിടയില്‍ എങ്ങിനെയോ ആനക്കുട്ടി ജലാശയത്തിലേക്ക് വീണുപോയി. പിന്നെ, ആനക്കുട്ടിയെ കരയ്ക്കുക കയറ്റാനുള്ള രണ്ട് ആനകളുടെ ശ്രമം കണ്ടാല്‍, ഒരുപക്ഷെ മനുഷ്യരേക്കാള്‍ കരുതലോടെയാണ് മൃഗങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതെന്ന് മനസിലാകും. 

വളര്‍ന്നുകഴിഞ്ഞാല്‍ മൃഗങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളുമായി അടുപ്പം ഉണ്ടാകില്ല. എന്നാല്‍ കുഞ്ഞുങ്ങളെ കരുതലോടെ നോക്കുന്നതില്‍ മൃഗങ്ങള്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ല. ദക്ഷിണ കൊറിയയിലെ ഗ്രാന്‍ഡ് പാര്‍ക്ക് മൃഗശാലയിലായിരുന്നു ആനക്കുട്ടി അബദ്ധത്തില്‍ ജലാശയത്തിലേക്ക് വീണത്. 

ആനക്കുട്ടി വീണത് കണ്ട് അമ്മ ആന ബഹളം വെച്ചു. ഈ ആനയുടെ ശബ്ദം കേട്ട് തൊട്ടുടുത്തുണ്ടായിരുന്ന ആനയും ഓടിയെത്തി. അപ്പോഴേക്കും ആനക്കുട്ടി വെള്ളത്തില്‍ മുങ്ങിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഇരുവരും വെപ്രാളപ്പെട്ടെങ്കിലും,  ആഴമൊന്നുംനോക്കാതെ അവര്‍ നേരെ ജലാശയത്തിലേക്ക് ഇറങ്ങി. ആനക്കുട്ടിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയും ചെയ്തു. 

ഇതിനിടയില്‍ തൊട്ടപ്പുറത്ത് മറ്റൊരാന വെപ്രാളപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതും കാണാം. മറ്റൊരു കൂട്ടിലായിരുന്നതിനാല്‍ ഈ ആനയ്ക്ക് ആനക്കുട്ടിയെ രക്ഷിക്കാന്‍ വരാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും