ജീവിതം

വിവാഹവേഷത്തില്‍ തേങ്ങയരക്കുന്ന പെണ്‍കുട്ടി; പരിഹാസവും തമാശയുമായി വരനുള്‍പ്പെടെയുള്ളവര്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഒരു കല്യാണവീട്ടില്‍ നിന്നുള്ള വീഡിയോയാണ്. വിവാഹവസ്ത്രവും ആഭണങ്ങളുമൊന്നും അഴിച്ചുവയ്ക്കാതെ തന്നെ കേറിവന്ന പെണ്ണിനെക്കൊണ്ട് അമ്മിയില്‍ തേങ്ങയരപ്പിക്കുന്ന ദൃശ്യങ്ങളാണ് മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. കമന്റടിച്ച് പ്രോത്‌സാഹിപ്പിക്കാന്‍ മുന്നില്‍ വരനും. 

ആകെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ചമ്മലടക്കിയ മുഖം വെച്ചാണ് ആ പെണ്‍കുട്ടി തേങ്ങയരയ്ക്കുന്നത്. ഇതെല്ലാം ഏതെങ്കിലും ആചാരങ്ങളുടെ പുറത്താണോ എന്നറിയില്ല. അതിനിടയില്‍ 'നല്ല അര' എന്ന് പുരുഷ ശബ്ദത്തില്‍ ആരോ കമ്മന്റടിക്കുന്നുമുണ്ട്. ഇതെല്ലാം കേട്ട് വരനുപോലും യാതൊരു കുലുക്കവുമില്ല. 

വീഡിയോയെ വിമര്‍ശിച്ച് പുരുഷന്‍മാരും സ്ത്രീകളുമുള്‍പ്പെടെയുള്ള നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പുരുഷാധികാര പ്രകടനമെന്നും പരമമായ അവഹേളനമെന്നുമെല്ലാം ഈ വീഡിയോയെ പലരും വിലയിരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം