ജീവിതം

കോണ്‍ഡം പരസ്യം: ആലോചിച്ചെടുത്ത തീരുമാനമെന്ന് ബിപാഷയും കരണും 

സമകാലിക മലയാളം ഡെസ്ക്

സെക്‌സ്, കോണ്‍ഡം പോലുള്ളവയെകുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ബോളിവുഡ് താരദമ്പതികളായ ബിപാഷാ ബസുവും കരണ്‍ സിംഗ്ഗും വ്യത്യസ്തമായ ഒരു ചുവടുവയ്പ്പിന് മുതിര്‍ന്നു. ഇരുവരും ഒന്നിച്ച് ഒരു കോണ്‍ഡം ബ്രാന്‍ഡിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 

സുരക്ഷിതമായ ലൈംഗികതയെകുറിച്ചും അനാവശ്യ ഗര്‍ഭധാരണത്തെ തടയുന്നതിനെകുറിച്ചും എച്ച്‌ഐവി എയിഡ്‌സ്, എസ്ടിഡി എന്നിവയെകുറിച്ചുമുള്ള ബോധവല്‍കരണത്തിന്റെ പ്രാധാന്യം ലക്ഷ്യമിടുന്ന വീഡിയോ പരസ്യമാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ ബിപാഷ പരസ്യം ഷെയര്‍ ചെയ്തിരുന്നു. ദമ്പതികള്‍ എന്ന നിലയില്‍ തങ്ങള്‍ രണ്ടുപേരും പരസ്യത്തിന്റെ ഉള്ളടക്കത്തില്‍ വിശ്വസിക്കുന്നെന്നും അതുകൊണ്ടുതന്നെ ആലോചിച്ചുതന്നെയാണ് അഭിനയിക്കാന്‍ കരാര്‍ നല്‍കിയതെന്നും ബിപാഷ വ്യക്തമാക്കി. 

'ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയില്‍ സെക്‌സിനേയും കോണ്‍ഡത്തെയുമെല്ലാം ആളുകള്‍ ഇപ്പോഴും നിഷിദ്ധവസ്തുവായി കാണുന്നു... ഇതെകുറിച്ച് നമുക്ക് കൂടുതല്‍ സംസാരിക്കാം, കൂടുതല്‍ വായിക്കാം. ലളിതമായ മുന്‍കരുതല്‍ കൊണ്ട് ഒഴിവാക്കാവുന്ന ഇത്തരം കാര്യങ്ങളെകുറിച്ച് കൂടുതല്‍ അറിയാം. കോണ്‍ഡം ഉപയോഗിച്ച് നിങ്ങള്‍ക്ക് സുരക്ഷിതമായ ലൈംഗികത ഉറപ്പാക്കാം. ഇതുവഴി എച്ച് ഐ വി, എസ് ടി ഡി എന്നിവയെ തടയാം. ദമ്പതികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഇതില്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് സമ്മതിച്ചതും', ബിപാഷ ഇന്‍സറ്റാഗ്രാമില്‍ കുറിച്ചതിങ്ങനെയാണ്.

പരസ്യം സംവിധാനം ചെയ്തിരിക്കുന്നത് പ്രസാദ് നായിക് ആണ്. പരസ്യ വീഡിയോയ്‌ക്കൊപ്പം ചില ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

അടുത്തിടെ ഒരു അഭിമുഖത്തിലും സമാനമായ അഭിപ്രായപ്രകടനം ബിപാഷ നടത്തിയിരുന്നു. സുരക്ഷിതമായ ലൈംഗികതയുടെ ബോധവല്‍കരണം പ്രചരിപ്പിക്കുന്നത് തെറ്റൊന്നുമില്ലെന്നായിരുന്നു താരം അഭിപ്രായപ്പെട്ടത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്