ജീവിതം

മുടിയഴകീ!! ഇന്‍സ്റ്റഗ്രാമില്‍  വൈറലായി ഒരു കുഞ്ഞു സുന്ദരി

സമകാലിക മലയാളം ഡെസ്ക്

ന്‍സ്റ്റഗ്രാമിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഏഴുമാസം മാത്രം പ്രായമുള്ള ബേബി ചാങ്കോയും അവളുടെ സുന്ദരന്‍ തലമുടിയും.തലനിറച്ചും മുടിയാണ് ജപ്പാനില്‍ നിന്നുള്ള ഈ കുഞ്ഞ് സുന്ദരിക്ക്. ഒരു ലക്ഷത്തിലധികം ആരാധകരാണ് കുഞ്ഞ് ചാങ്കോയുടെ മുടിക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കൂടിയിരിക്കുന്നത്.

ജനിച്ചപ്പോള്‍ മുതലേ തലനിറയെ മുടിയായിരുന്നുവെന്നാണ് ചാങ്കോയുടെ മാതാപിതാക്കള്‍ പറയുന്നത്.

മെയ് മാസമാണ് ചാങ്കോയുടെ അമ്മ അവള്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്.സീക്രട്ട് എന്താണെന്ന് അവര്‍ക്കു പോലും അറിയില്ല. പക്ഷേ കുഞ്ഞ് ചാങ്കോയുടെ മുടിയൊക്കെ സുന്ദരമായി വച്ച് ഒാരോ ദിവസവും അവരിങ്ങനെ ഫോട്ടോസ് ഇടുന്നുണ്ട്. ഹെയര്‍ ഡയറിയെന്നാണ് അവരതിന് നല്‍കിയ പേര്.

 ഇതാദ്യമായല്ല തലനിറയെ മുടിയുമായി കുട്ടികള്‍ ജനിക്കുന്നത്. ജനിതക ഘടനയില്‍ വരുന്ന സവിശേഷതകളാണ് ഇത്തരം പ്രത്യേകതകള്‍ക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്