ജീവിതം

 കഴുതകളെ പെയിന്റടിച്ച് സീബ്രയാക്കി; ആരോപണം നിഷേധിച്ച് മൃഗശാല അധികൃതര്‍ 

സമകാലിക മലയാളം ഡെസ്ക്

ഴുതകളെ ചായം പൂശി സീബ്രയാക്കി മാറ്റിയെന്ന് മൃഗശാലയ്‌ക്കെതിരെ ആരോപണം. ഈജിപ്തിലെ കയ്‌റോയില്‍ സ്ഥിതിചെയ്യുന്ന മൃഗശാലയ്‌ക്കെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനമുയര്‍ന്നത്. ഇത് ന്യായീകരിക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. 

മുഹമുദ് സര്‍ഹാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ സാധാരണയായി കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി വലിയ ചെവികളും ചെറിയ മൂക്കുമുള്ള മൃഗത്തെയാണ് കാണാന്‍ കഴിയുന്നത്. മൃഗത്തിന്റെ മുഖത്തും ചായം പൂശിയിട്ടുണ്ട്. മൃഗശാലയില്‍ രണ്ട് മൃഗങ്ങളെ ഇത്തരത്തില്‍ വെള്ളയും കറുപ്പും നിറത്തില്‍ ചായം പൂശിയ നിലയില്‍ കണ്ടെന്നും സര്‍ഹാന്‍ പറയുന്നു. മൃഗശാലയില്‍ കണ്ട മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സീബ്രയുടെ മൂക്കിന് കറുപ്പുനിറമാണെന്നും വരകള്‍ കൂടുതല്‍ സമാന്തരമാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
 

ഫേസ്ബുക്കില്‍ 7000ത്തിലധികം പേര്‍ ഷെയര്‍ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചയാകുകയായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ മൃഗശാല അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ കൃത്രിമമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്