ജീവിതം

ആ പ്രപഞ്ച രഹസ്യം ക്യാമറക്കണ്ണില്‍; തമോഗര്‍ത്തത്തിന്റെ ചിത്രം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

നൂറ്റാണ്ടുകള്‍ മറഞ്ഞിരുന്ന ആ പ്രപഞ്ച രഹസ്യം ഒടുവില്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. തീവ്ര സ്വര്‍ണവര്‍ണത്തില്‍ അല്‍പം കട്ടിയുള്ള ലോഹ വളയംപോലെയാണ് 'തമോഗര്‍ത്ത' മെന്ന രഹസ്യം മനുഷ്യന് മുമ്പില്‍ ചുരുളഴിഞ്ഞത്. പ്രകാശത്തെ പോലും ഉള്ളിലേക്ക് വലിച്ചടുക്കുന്നതിനാല്‍ തമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്താന്‍ ഇതുവരെയും കഴിഞ്ഞിരുന്നില്ല. 

ബഹിരാകാശത്ത് പ്രകാശം ഉള്‍പ്പടെ ഒരു വസ്തുവിനും കടന്ന് പോകാന്‍ കഴിയാത്തത്രയും ഗുരുത്വാകര്‍ഷണമുള്ള മേഖലയാണ് തമോഗര്‍ത്തം. തമോഗര്‍ത്തത്തിന്റെ പുറത്തുള്ള 'ഇവന്റ് ഹൊറൈസണ്‍' എന്ന മേഖല കടന്നാല്‍ തമോഗര്‍ത്തത്തിന്റെ ഗുരുത്വബലത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ല. 
ഭൂമിയുടെ പലഭാഗത്തായി സ്ഥാപിച്ചിരുന്ന എട്ട് ഇവന്റ് ഹൊറൈസണ്‍സ് ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ചാണ് ചിത്രമെടുത്തത്. 2012 മുതല്‍ ചിത്രമെടുക്കാന്‍ ശാസ്ത്ര ലോകം തീവ്ര പ്രയത്‌നം നടത്തി വരികയായിരുന്നു.

ഭൂമിയില്‍ നിന്ന് അഞ്ച് കോടി പ്രകാശവര്‍ഷം അകലെയുള്ള 'മെസിയര്‍ 87' എന്ന നക്ഷത്ര സമൂഹത്തിലെ തമോഗര്‍ത്തത്തെയാണ് ശാസ്ത്രലോകം പകര്‍ത്തിയെടുത്തത്. സൂര്യന്റെ 650 മടങ്ങ് മാസ് ( പിണ്ഡ)മുള്ളതാണ് ഈ തമോഗര്‍ത്തം. കറുത്ത വൃത്തത്തിന് ചുറ്റും പ്രഭാവലയങ്ങള്‍ നിറഞ്ഞിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം.

വാഷിങ്ടണ്‍, ബ്രസല്‍സ്, സാന്റിയാഗോ, ഷാങ്ഹായ്, ടോക്കിയോ, തായ്‌പേയ് എന്നിവിടങ്ങളില്‍ ഒരേ സമയം വാര്‍ത്താ സമ്മേളനം നടത്തിയാണ് ഈ വിവരം  ശാസ്ത്രലോകം പുറത്തുവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം