ജീവിതം

ആരെട വീരാ പോരിനു വാടാ... നായ്ക്കളും വാനരന്മാരും നേര്‍ക്കുനേര്‍; വനാതിര്‍ത്തിയില്‍ ഒരു 'ഘോര യുദ്ധം' (ചിത്രങ്ങള്‍)

സമകാലിക മലയാളം ഡെസ്ക്

കാട്ടു മൃഗങ്ങള്‍ തീറ്റ തേടിയും മറ്റും നാട്ടിലിറങ്ങുന്നത് വനാതിര്‍ത്തി പ്രദേശങ്ങളില്‍ പുതിയ സംഭവമേയല്ല. കുരങ്ങന്മാരുടെ കാര്യമാണെങ്കില്‍ പ്രത്യേകിച്ചും. കാട്ടില്‍ നിന്നിറങ്ങി ചുറ്റുവട്ടത്തുള്ള വീടുകളിലും കടകളിലുമൊക്കെയാവും മിക്കപ്പോഴും കുരങ്ങന്മാരുടെ വാസം. ഇതു പലപ്പോഴും ശല്യമാവാറുണ്ടെങ്കിലും കുരങ്ങന്മാരുടെ കാര്യത്തില്‍ ആരും അതത്ര കാര്യമാക്കാറില്ല.

നെയ്യാര്‍ ഡാമിനു സമീപം കളിപ്പാറയില്‍ പക്ഷേ, ഇങ്ങനെയല്ല കാര്യങ്ങള്‍. കാടിറങ്ങി വരുന്ന കുരങ്ങന്മാരെ നേരിടാന്‍ ഇവിടെ ഒരു പട തന്നെയുണ്ട്. പട പക്ഷേ മനുഷ്യരുടേതല്ലെന്നു മാത്രം. ഒരു പറ്റം നായ്ക്കളാണ് ഇവിടെ നാടു കാക്കാന്‍ രംഗത്തുള്ളത്. 

കുരങ്ങന്മാരെ വനാതിര്‍ത്തിയിലുള്ള പാറകളില്‍ വച്ചു തന്നെ നേരിടുകയാണ് ഈ നായ്ക്കൂട്ടം. എണ്ണത്തില്‍ കുടുതല്‍ കുരങ്ങന്മാര്‍ ആയതുകൊണ്ടു തന്നെ പോര് അത്ര ചെറുതല്ല. കളിപ്പാറയിലെ കാവല്‍നായ്ക്കളുടെയും വാനരന്മാരുടെയും പോര് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കാമറാമാന്‍ വിന്‍സെന്റ് പുളിക്കല്‍ പകര്‍ത്തിയതാണ് ചുവടെ:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്