ജീവിതം

ചെന്നൈയെന്നാല്‍ സുമ്മാവാ? ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളില്‍ ചെന്നൈയും; സിംഗപ്പൂര്‍ ചെലവേറിയ നഗരം

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലേക്കും ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളിലൊന്ന് ചെന്നൈയെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റിന്റെ സര്‍വേ. ലോകത്തെ 133 നഗരങ്ങളിലെ 150 സാധനങ്ങളുടെ വിലയനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. സിംഗപ്പൂരാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം. പാരിസ്, ഹോങ്കോങ് എന്നിവ തൊട്ടു പിന്നാലെയുണ്ട്. 

സൂറിച്ച്, ഒസാക്ക, ജനീവ എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ള നഗരങ്ങള്‍. ദക്ഷിണ കൊറിയയിലെ സീയൂളും, കോപന്‍ഹേഗനും ന്യൂയോര്‍ക്കും ഏഴാം സ്ഥാനത്തും ലോസ് ഏയ്ഞ്ചല്‍സും ടെല്‍ അവീവും പത്താം സ്ഥാനത്തുമാണ് ഉള്ളത്. 

ഇന്ത്യയില്‍ നിന്നും ബംഗളുരു, ഡല്‍ഹി എന്നീ നഗരങ്ങളും ചെന്നൈയ്ക്ക് പുറമേ പട്ടികയില്‍ സ്ഥാനം നേടിയത്. 

ജീവിതച്ചെലവ് കുറഞ്ഞ മറ്റ് നഗരങ്ങള്‍ കറാകസ്, ദമാസ്‌കസ്, താഷ്‌കെന്റ്, അല്‍മാട്ടി, കറാച്ചി, ലഗോസ്, ബ്യൂണസ് അഴേയ്‌സ് എന്നിവയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം