ജീവിതം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുങ്ങിയ കപ്പലില്‍ നിധി തേടി ഇറങ്ങിയവര്‍ ഞെട്ടി!; അപൂര്‍വ മദ്യശേഖരം 

സമകാലിക മലയാളം ഡെസ്ക്

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടലില്‍ മുങ്ങിപ്പോയ കപ്പലില്‍ നിധിതേടി ഇറങ്ങിയവര്‍ ഞെട്ടി!, സ്വര്‍ണമോ രത്‌നങ്ങളോ ആയിരുന്നില്ല അവരെ കാത്തിരുന്നത്. പകരം അപൂര്‍വ മദ്യശേഖരമാണ്. 

ഒന്നാം ലോകമഹായുദ്ധ കാലത്ത് മുങ്ങിപ്പോയ കപ്പലില്‍ നടത്തിയ പരിശോധനയിലാണ് 102 വര്‍ഷം പഴക്കമുള്ള മദ്യം കണ്ടെത്തിയത്. പലതരം ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന മദ്യം ഉപയോഗിക്കാമോ എന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

അപൂര്‍വ്വമായ കോണിയാക് ബോട്ടിലുകളും ബക്കാര്‍ഡിയുടെ ഉടമസ്ഥതയിലുള്ള ബെനഡിക്ടൈന്‍  മദ്യവുമാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. കോണിയാക്കിന്റെ 600 ബോട്ടിലുകളും ബെനഡിക്ടൈന്റെ 300 കുപ്പികളുമാണ് കണ്ടെത്തിയത്. ബാള്‍ട്ടിക് സമുദ്രത്തില്‍ 77 മീറ്റര്‍ ആഴത്തിലാണ് തകര്‍ന്ന നിലയില്‍ കപ്പല്‍ കണ്ടെത്തിയത്. ഫ്രാന്‍സില്‍ നിന്ന് റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സബര്‍ഗിലേക്ക് തിരിച്ച കൈറോസ് എന്ന കപ്പലാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന