ജീവിതം

ക്ലാസിക്, സ്റ്റൈലിഷ് സാനിയ! പാരിസിലെ കറക്കം കണ്ട് കണ്ണെടുക്കാതെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

സ്റ്റൈലിഷ് ലുക്കില്‍ പാരീസില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരെ അമ്പരപ്പിക്കുകയാണ് ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സ ഇപ്പോള്‍. സഹോദരിയുടെ വിവാഹത്തിന് മുന്‍പായി പാരിസില്‍ കറങ്ങുന്ന സാനിയ ക്ലാസിക്, സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലൂടെയാണ് ആരാധകരുടെ കയ്യടി വാങ്ങുന്നത്. 

സഹോദരി അനം മിര്‍സയ്‌ക്കൊപ്പം പാരീസില്‍ നിന്നെടുത്ത ഫോട്ടോയില്‍ ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത് കറുപ്പ് നിറത്തിലുള്ള ടര്‍ട്ടില്‍ നെക് ഡ്രസിലുള്ളവയാണ്. ഒപ്പം ബീജ് ഓവര്‍കോട്ടും. ഇതിലേക്ക് ഗൂച്ചി ബെല്‍റ്റ് കൂടി വരുന്നതോടെ ആകെ മൊത്തം സ്‌റ്റേലിഷ്...

39,229 രൂപയാണ് ഈ ഗൂച്ചി ബെല്‍റ്റിന്റെ വില. സ്ത്രീകള്‍ക്ക് വേണ്ടി ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ ലൂയി വെറ്റോണ്‍ ഒരുക്കിയ ടൈം ഔട്ട് കളക്ഷനിലെ റോസ് സ്‌നിക്കേഴ്‌സാണ് ആരാധകരെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. 66,496 രൂപയാണ് ഈ സ്‌നിക്കേഴ്‌സിന്റെ വില. പാരീസില്‍ നിന്ന് ഈഫല്‍ ടവറിന് മുന്‍പില്‍ നിന്നുള്‍പ്പെടെയുള്ള സ്റ്റൈലിഷ് ലുക്കിലെ ചിത്രങ്ങളും സാനിയ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്