ജീവിതം

പ്രിയപ്പെട്ടവളേ വിടതരിക...; ഐസൊലേഷന്‍ വാര്‍ഡില്‍ പരസ്പരം യാത്ര പറയുന്ന വൃദ്ധ ദമ്പതികള്‍, ചൈനയില്‍ നിന്നൊരു നൊമ്പരക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

കൊറോണ പടര്‍ന്നുപിടിച്ച് മരണം വിതക്കുന്ന ചൈനയില്‍ നിന്നും പ്രതിദിനവും പുറത്തുവരുന്നത് മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളുമാണ്. തെരുവുകളില്‍ മരിച്ചു കിടക്കുന്നവര്‍, ക്യാന്‍സര്‍ ബാധിച്ച മകളെ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ അധികൃതരോട് കെഞ്ചുന്ന അമ്മ, നോക്കാനാളില്ലാതെ വീല്‍ ചെയറിലിരുന്ന് മരിച്ചുപോയ ശരീരം തളര്‍ന്ന കുട്ടി അങ്ങനെ ഒരുപാട് വിവരങ്ങള്‍...ഇപ്പോഴിതാ കണ്ണു നനയ്ക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്തുവന്നിരിക്കുകയാണ്.

കൊറോണ ബാധിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വൃദ്ധ ദമ്പതികള്‍ പസ്പരം യാത്ര പറയുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. എണ്‍പതിനോട് അടുത്ത് പ്രായമുള്ള ഇവര്‍ ഇനി കാണാന്‍ സാധിച്ചില്ലെങ്കിലോ എന്ന ഭയത്താലാണ് പരസ്പരം യാത്ര പറയുന്നത്. 
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം