ജീവിതം

അത്യപൂർവ്വം! മഞ്ഞ നിറത്തിലുള്ള ആമ, വിഡിയോ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: അപൂർവ്വമായി മാത്രം കാണപ്പെടുന്ന മഞ്ഞ ആമയെ കണ്ടെത്തിയിരിക്കുകയാണ് ഒഡിഷയിലെ ബലസോറിലെ ഒരു ഗ്രാമത്തിൽ. ആമയുടെ തോടും കാലുകളും തലയുമെല്ലാം മഞ്ഞ നിറമാണ്​.

ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസ്​ ഉദ്യോഗസ്​ഥനായ സുശാന്ത്​ നന്ദയാണ്​ മഞ്ഞ ആമയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ആമയെ കണ്ട് കൗതുകം തോന്നിയ ഗ്രാമവാസികൾളാണ് വനം വകുപ്പിനെ വിവരമ‌റിയിച്ചത്. തോടുമാത്രം മഞ്ഞയായ ആമയെ കാണാറുണ്ടെങ്കിലും ഇത് അപൂർവ്വമാണെന്ന് വനവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. 

ഇത്തരത്തിലുള്ള ആമയെ ആദ്യമായി കാണുകയാണെന്ന കമൻറുമായി നി​രവധിപേർ വിഡിയോ ഷെയർ ചെയ്​തു. ആൽബിനിസം ബാധിച്ച ആമയാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജീവികൾക്ക് നിറംനൽകുന്ന മെലാനിൻ എന്ന വർണകം നഷ്ടമാകുന്ന പ്രതിഭാസമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'