ജീവിതം

കടിച്ച പെരുമ്പാമ്പിനെ വിറപ്പിച്ച് പത്ത് വയസ്സുകാരന്‍; കുട്ടിയുടെ മനസ്സാന്നിദ്ധ്യം ഒഴിവാക്കിയത് വലിയ ആപത്ത് 

സമകാലിക മലയാളം ഡെസ്ക്

ടന്നുപോകുന്നതിനിടയില്‍ പെട്ടെന്ന് പെരുമ്പാമ്പിനെ കണ്ടാല്‍ മുതിര്‍ന്നവര്‍ പോലും തിരിഞ്ഞോടും. പക്ഷെ പത്ത് വയസുകാരന്‍ സങ്കല്‍പ് ഒരു കടി കിട്ടിയിട്ടുപോലും ഭീമന്‍ പെരുമ്പാമ്പിനെ ഒന്ന് വിറപ്പിച്ചു. ഓടയ്ക്കകത്ത് സ്ഥാനമുറപ്പിച്ച പെരുമ്പാമ്പിനെ ഇടതുകാലിന് ചവിട്ടിയാണ് കുട്ടി രക്ഷപെട്ടത്. 

വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് സങ്കല്‍പിന്റെ വലതുകാലില്‍ പാമ്പ് കടിച്ചത്. പരിഭ്രാന്തനാകാതെ കുട്ടി ഇടതുകാലുകൊണ്ട് പാമ്പിനെ ചവിട്ടിമാറ്റുകയായിരുന്നു. അടുത്തുള്ള ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. പിന്നീട് പാമ്പു പിടുത്തക്കാര്‍ സ്ഥലത്തെത്തി. പാമ്പിനെ പിലിക്കുള ജൈവ പാര്‍ക്കിലേക്ക് മാറ്റി. 

മംഗലാപുരത്തെ മന്നഗുദ്ദയിലാണ് സംഭവം. പാമ്പുകടിയേറ്റ കുട്ടിയുടെ മുറിവ് ഭേദപ്പെടുന്നതായി പിതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്തായാലും അഞ്ചാം ക്ലാസുകാരന്റെ മനസ്സാന്നിദ്ധ്യത്തിന് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം