ജീവിതം

ആളാകാന്‍ ശ്രമിച്ച് സിംഹക്കൂട്ടില്‍ കൈയിട്ടു; പിന്നെ സംഭവിച്ചത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മൃഗശാലയില്‍ എത്തിയ സന്ദര്‍ശകര്‍ക്ക് മുന്നില്‍ ആളാവാന്‍ ശ്രമിച്ച ജീവനക്കാരന് പറ്റിയ അമളിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായി  പ്രചരിക്കുന്നത്.സെനഗലില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണിത്. കൂടിനുള്ളില്‍ കിടന്ന സിംഹത്തെ തലോടാനായിരുന്ന ജീവനക്കാരന്റെ ശ്രമം. എന്നാല്‍ ഇതിനിടെ സിംഹം ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് അഴികള്‍ക്കിടയിലൂടെ പെട്ടെന്ന് കൈ തിരിച്ചെടുക്കാനായില്ല.

കൈയില്‍ കടിച്ചു വലിച്ച സിംഹം പിടിവിടാന്‍ തയാറായിരുന്നില്ല. മറു കൈ ഉപയോഗിച്ച് സിംഹത്തിന്റെ തലയില്‍ ഇയാള്‍ പ്രഹരിച്ചു. ഇതു കണ്ടു നിന്ന സന്ദര്‍ശകരും കൈയിലല്‍ കിട്ടിയതെല്ലാം സിംഹത്തിന്റെ നേര്‍ക്കെറിഞ്ഞ് ഇയാളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
ഒടുവില്‍ സിംഹം പിടിവിട്ടതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. സിംഹത്തിന്റെ കടിയില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  

സന്ദര്‍ശകരില്‍ ആരോ ആണ് വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കിട്ടത്. ഇയാള്‍ക്കെതിരെ കടുത്ത രോഷമാണുയരുന്നത്. വെറുതെ കൂട്ടില്‍ കിടന്ന സിംഹത്തെ പ്രകോപിപ്പിച്ചതാണ് കടിയേല്‍ക്കാന്‍ കാരണമെന്നും അയാള്‍ അതിനര്‍ഹനാണെന്നുമാണ് പലരും അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം