ജീവിതം

വെട്ടാതെ നീട്ടി വളർത്തിയത് നീണ്ട 30 വർഷങ്ങൾ; ​ഗിന്നസ് റെക്കോർ‍ഡ് വരെ സ്വന്തം; ഒടുവിൽ അയന്ന നഖം മുറിച്ചു! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും നീളമേറിയ കൈ നഖങ്ങളുടെ ഉടമയായ അയന്നാ വില്യംസ് ഒടുവിൽ തന്റെ നഖങ്ങൾ മുറിച്ചു മാറ്റി. മുപ്പത് വർഷത്തിന് ശേഷമാണ് തന്റെ പ്രിയപ്പെട്ട നഖങ്ങൾ അയന്ന മുറിച്ചുമാറ്റിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള കൈ നഖങ്ങളുള്ള വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അയന്നയുടെ പേരിലാണ്. 

സി.എൻ.എന്നിന്റെ റിപ്പോർട്ടനുസരിച്ച് 2017 ലാണ് അയന്ന ലോക റെക്കോർഡ് നേടിയത്. 19 അടിയും 10.9 ഇഞ്ച് നീളവും ഈ സമയത്ത് അയന്നയുടെ നഖത്തിനുണ്ടായിരുന്നു. രണ്ട് ബോട്ടിൽ നെയിൽ പോളിഷെങ്കിലും കുറഞ്ഞത് വേണമായിരുന്നു ഈ നഖങ്ങൾ ഭംഗിയാക്കാൻ.

24 അടി നീളമുണ്ടായിരുന്നു നഖങ്ങൾക്ക്. അമേരിക്കയിലെ ടെക്സാസിലുള്ള ട്രിനിറ്റി വിസ്റ്റ ഡെർമറ്റോളജിയിലെ ഡോ. അലിസൺ റീഡിങ്ങറാണ് അയന്നയുടെ നഖങ്ങൾ മുറിച്ചത് വികാരഭരിതമായ ആ രംഗങ്ങൾ ആശുപത്രി അധികൃതർ വീഡിയോയിൽ പകർത്തുകയും ചെയ്തു.

1990 മുതൽ അയന്ന നഖങ്ങൾ വളർത്തിത്തുടങ്ങിയിരുന്നു. 'നഖമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ തന്നെയാണ് രാജ്ഞി.' അയന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞു. അയന്ന നഖം മുറിക്കുന്ന വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്