ജീവിതം

'സിഗററ്റ്' വലിക്കുന്ന പോലെ പുക പുറന്തള്ളി; പാമ്പിനെ പോലെ തോന്നിക്കുന്ന ഒന്നിനെ വിഴുങ്ങി, മീനിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

രോ ദിവസവും നിരവധി പ്രപഞ്ച രഹസ്യങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഓരോ രഹസ്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ വിസ്മയം പ്രകടിപ്പിക്കാത്തവര്‍ ചുരുക്കമായിരിക്കും. അത്തരത്തില്‍ ഇതുവരെ കാണാത്ത ഒരു വിചിത്രമായ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് അമ്പരിപ്പിക്കുന്നത്. ഒരു മീനാണ് ഈ ദൃശ്യത്തിലെ കേന്ദ്ര കഥാപാത്രം. തുടക്കത്തില്‍ വായിലൂടെ പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നത് മുതല്‍ പാമ്പിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മീനിനെ അവസാനം വിഴുങ്ങുന്നത് വരെയുള്ള ദൃശ്യങ്ങള്‍ ഓരോ നിമിഷവും ആകാംക്ഷ പകരുന്നതാണ്.

പാടത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുന്നത്. വെള്ളത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വന്ന ശേഷം പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിന്റെ പ്രതിഫലനമെന്നോണം പാമ്പിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മീന്‍ ഇതിന്റെ അടുത്തേയ്ക്ക് വരുന്നത് കാണാം. അവസാനം ഇതിനെ വിഴുങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. തന്നേക്കാള്‍ വലിപ്പം കൂടിയ ഒന്നിനെയാണോ മീന്‍ വിഴുങ്ങുന്നത് എന്ന് ഒറ്റനോട്ടത്തില്‍ സംശയിച്ചാലും തെറ്റില്ല എന്ന തരത്തിലാണ് വീഡിയോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്