ജീവിതം

വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; സെൽഫിയെടുത്ത് യുവതി! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യജീവികൾ എന്നാൽ നമ്മെ സംബന്ധിച്ച് കൗതുകമുളവാക്കുന്നതാണെങ്കിലും അതിന്റെ അടുത്ത് നിൽക്കാനുള്ള ധൈര്യം നമുക്ക് ഉണ്ടാകില്ല. മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെയാണെങ്കിൽ അവ എങ്ങനെയാവും പെരുമാറുകയെന്ന് നമുക്ക് ഒട്ടും പ്രവചിക്കാനുമാവില്ല. അപ്പോൾ അവയ്ക്കൊപ്പം സെൽഫി എടുക്കുന്ന കാര്യമോ. അതും ഒരു ചീറ്റപ്പുലിക്കൊപ്പം. 

അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ടാൻസാനിയയിൽ നിന്നാണ് ഈ അമ്പരപ്പിക്കുന്ന കാഴ്ച. ടാൻസാനിയയിലെ സെറങ്ങറ്റി വന്യജീവി സങ്കേതത്തിൽ എത്തി കാഴ്ചകൾ കണ്ടു നീങ്ങുന്നതിനിടെ തുറന്ന സഫാരി വാഹനത്തിൽ ചാടിക്കയറിയ ഒരു ചീറ്റപ്പുലിക്കൊപ്പമാണ് വിനോദ സഞ്ചാരിയായ യുവതി സെൽഫി എടുത്തത്. 

ചീറ്റപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടതോടെ സന്ദർശകർക്ക് കാണുന്നതിനായി തുറസായ സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിട്ടു. അതിനിടെയാണ് ഒരു പെൺ ചീറ്റ ഒരു കാറിനടുത്തേക്ക് ധൈര്യസമേതം നടന്നെത്തിയത്. അല്പസമയം കാറിന് ചുറ്റുമായി നടന്ന് പരിശോധിച്ചശേഷം ഒട്ടും മടിക്കാതെ നേരെ പിൻഭാഗത്തേക്ക് ചാടിക്കയറുകയായിരുന്നു. 

പുലിയുടെ ദൃശ്യങ്ങൾ പകർത്തി കൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ തൊട്ടരികിലേക്കാണ് ചീറ്റ ചാടിക്കയറിയത്. ഇതേത്തുടർന്ന് ചീറ്റയുടെ ശ്രദ്ധയിൽപ്പെടാതെ സാവധാനം സീറ്റിലേക്കിരിക്കാൻ ഗൈഡ് യുവതിയോട് ആവശ്യപ്പെടുന്നതും ദൃശ്യത്തിലുണ്ട്. കാറിന്റെ പിന്നിൽ നിന്നുകൊണ്ട് ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ച പുലി ഇതൊന്നും ശ്രദ്ധിച്ചതേയില്ല. അദ്ഭുതവും ഭയവും ഒരുപോലെ തോന്നിയെങ്കിലും കിട്ടിയ അവസരം പാഴാക്കാതെ പുലിയുമൊത്തുള്ള  സെൽഫി വീഡിയോയും യുവതി പകർത്തി.

കാറിന് മുകളിലേക്ക് കുഞ്ഞുങ്ങളെയെത്തിക്കാനും പുലി ശ്രമിച്ചെങ്കിലും അവ കാറിനടിയിലെ തണലിൽ സുഖം കണ്ടെത്തുകയായിരുന്നു. അൽപസമയം കാറിന് മുകളിൽത്തന്നെ തുടർന്ന ശേഷം താഴെയിറങ്ങിയ അമ്മപ്പുലിക്കൊപ്പം കുഞ്ഞുങ്ങൾ  മറ്റൊരു ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുൻപ് പകർത്തിയ ദൃശ്യം ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'