ജീവിതം

ഒറ്റ തണ്ടില്‍ 839 തക്കാളികള്‍; ലോക റെക്കോര്‍ഡ് കുറിച്ച് ഡോഗ്ലസ് 

സമകാലിക മലയാളം ഡെസ്ക്

റ്റമിനിറ്റില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചും ഏറ്റവും വലിയ വിള കൃഷി ചെയ്‌തെടുത്തുമെല്ലാം ലോകറെക്കോര്‍ഡിട്ടവര്‍ ഏറെയാണ്. എന്നാലിപ്പോള്‍ ഒറ്റ തണ്ടില്‍ ഏറ്റവും കൂടുതല്‍ തക്കാളി വിളയിച്ചാണ് ഇംഗ്ലണ്ട് സ്വദേശി ലോക റെക്കോര്‍ഡ് തീര്‍ത്തത്. 839 തക്കാളികളാണ് ഡോഗ്ലസ് സ്മിത് എന്ന കര്‍ഷകന്‍ ഒറ്റ തണ്ടില്‍ വിളയിച്ചത്. 

2010ല്‍ 448 തക്കാളികള്‍ വിളയിച്ച ഗ്രഹാം തണ്ടര്‍ എന്നയാളുടെ പേരിലുണ്ടായിരുന്ന ലോകറെക്കോര്‍ഡാണ് ഡോഗ്ലസ് തിരുത്താനൊരുങ്ങുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതരുമായി ബന്ധപ്പെട്ടെന്നും അവരുടെ മറുപടി കാത്തിരിക്കുകയാണെന്നും കുറിച്ച് ഡോഗ്ലസ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. 

ഐടി ഉദ്യോഗസ്ഥനായ ഡോഗ്ലസ് വിത്തിട്ടാണ് തക്കാളിച്ചെടി വളര്‍ത്തിയത്. ആഴ്ചയില്‍ മൂന്ന് നാല് മണിക്കൂര്‍ ചെടിക്കായി ചിലവിട്ടാണ് ഇദ്ദേഹമിപ്പോള്‍ ലോകറെക്കോര്‍ഡ് നേട്ടത്തിന് അടുത്തെത്തിയിരിക്കുന്നത്. നേരത്തെ ലോകത്തിലെ ഏറ്റവും വലിയ തക്കാളി വിളയിച്ച ഡോഗ്ലസ് വാര്‍ത്തകളില്‍ താരമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്