ജീവിതം

ഈനാംപേച്ചിയെ വേട്ടയാടി മുതല; അപൂര്‍വ കാഴ്ച; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ കാഴ്ചകള്‍ കണ്ടാല്‍ ആര്‍ക്കും മതിവരില്ല. അവ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും. വന്യജീവികളുടെ വേട്ടയാടല്‍ പലപ്പോഴും വിനോദസഞ്ചാരികളെ നൊമ്പരപ്പെടുത്താറുണ്ട്. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കാണ് വേറിട്ട വേട്ടയാടലിനു വേദിയായത്.

അപൂര്‍വ കാഴ്ചയെന്നാണ് വിനോദ സഞ്ചാരികള്‍ ഈ വേട്ടയാടലിനെ വിശേഷിപ്പിച്ചത്. കാറ്റില്‍ ബാരണ്‍ റസ്റ്ററന്റിനു മുന്നിലെ സാബി നദിലാണ് കൂറ്റന്‍ മുതല ഈനാംപേച്ചിയെ വേട്ടയാടിയത്. എഡ്ഡി ആക്കെര്‍മാന്‍, ജോര്‍ദാന്‍ ലാ, ഫ്രെന്നി വിഡി റീത് എന്നിവരാണ് ഈ കാഴ്ച നേരിട്ട് കണ്ടതും ക്യാമറയില്‍ പകര്‍ത്തിയതും.

ആദ്യം കണ്ടപ്പോള്‍ ആമയാണെന്നാണ് ഇവര്‍ കരുതിയത്. പിന്നീടാണ് ഈനാംപേച്ചിയാണെന്ന് തിരിച്ചറിഞ്ഞത്. തൊട്ടുപിന്നാലെ മുതല പാഞ്ഞെത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ ഈനാംേച്ചിയെ മുതല വെള്ളത്തിലേക്ക് വലിച്ചുതാഴ്ത്തുകയായിരുന്നു. മുതലകള്‍ പല ജീവികളെയും വേട്ടയാടാറുണ്ടെങ്കിലും ഈനാംപേച്ചിയെ വേട്ടയാടുന്നത് കാണുന്നത് ആദ്യമായിട്ടാണെന്ന് ഇവര്‍ വ്യക്തമാക്കി. ലേറ്റസ്റ്റ്‌സൈറ്റിങ്ങിന്റെ യൂട്യൂബ് പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്