ജീവിതം

ഒന്‍പത് മക്കളുമായി സൈക്കിളില്‍ പോകുന്ന ആള്‍!; വൈറലായി വിഡിയോ, വിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്

രു സൈക്കിളില്‍ ഒന്‍പത് കുട്ടികളുമായി പോകുന്നയാളുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജെയ്ക്കി യാദവ് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ചതാണ് വിഡിയോ.'ലോകജനസംഖ്യ എട്ട് കോടിയിലെത്തിയിരിക്കുന്നു, അതിലേക്ക് ഇത്തരം മനുഷ്യരുടെ സംഭാവന വളരെ വലുതാണ്', എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

മൂന്ന് കുട്ടികള്‍ പുറകിലും രണ്ട് കുട്ടികള്‍ സൈക്കിളിന്റെ മുന്നിലെ ബാറിലുമാണ് ഇരിക്കുന്നത്. ഒരാള്‍ പുറകിലിരിക്കുന്ന കുട്ടികളുടെ മുകളിലായി എഴുന്നേറ്റുനിന്ന് സെക്കിൾ ചവിട്ടുന്നയാളുടെ തോളില്‍ പിടിച്ചിരിക്കുകയാണ്. ഏഴാമത്തെ കുട്ടി മുന്നിലെ മഡ്ഗാര്‍ഡിന് മുകളിലും മറ്റു രണ്ടുപേരെ അയാൾ തോളത്തെടുത്തിരിക്കുകയുമാണ്.

വിഡിയോ കണ്ട പലരും വിമര്‍ശനങ്ങള്‍ നിറഞ്ഞ കമന്റുകളാണ് കുറിച്ചിരിക്കുന്നത്. ചിലര്‍ സൈക്കിളിലുള്ള എല്ലാ കുട്ടികളും അയാളുടെ മക്കളാണോ എന്ന് സംശയം പ്രകടിപ്പിച്ചപ്പോള്‍ മറ്റുചിലര്‍ ജനസംഖ്യാ വിസ്‌ഫോടനം ഇത്തരം മനുഷ്യര്‍ വരുത്തിവയ്ക്കുന്നതാണെന്നാണ് അഭിപ്രായപ്പെടുന്നത്. ചിലര്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ മറ്റുചിലരാകട്ടെ പൊതുഗതാഗതത്തിന്റെ അപര്യാപ്തതയെ ആണ് കുറ്റപ്പെടുത്തുന്നത്. വിഡിയോയിലെ വ്യക്തി ചവിട്ടുന്ന സൈക്കിളിന്റെയും അതിന്റെ ടയറിന്റെ കരുത്തിനെയും പ്രശംസിച്ച പ്രശംസിച്ച കമന്റുകളും ഇക്കൂട്ടത്തിലുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി