ജീവിതം

'സോറി, 84 കൊല്ലം മുൻപ് മുത്തച്ഛൻ എടുത്ത പുസ്തകമാണ്...'- ലൈബ്രറിക്ക് തിരികെ നൽകി പേരക്കുട്ടി! 

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: 84 വർഷങ്ങൾക്ക് മുൻപ് ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിക്ക് തന്നെ മടക്കി നൽകി! മുത്തച്ഛൻ എടുത്ത പുസ്തകം വർഷങ്ങൾക്ക് പിന്നിട്ടപ്പോൾ പേരക്കുട്ടിയാണ് ലൈബ്രറിയെ തിരികെ എൽപ്പിച്ചത്. അതും പിഴയായ 1,740 രൂപ അടച്ചു തന്നെ പുസ്തകം തിരികെ ഏൽപ്പിച്ചു. പണമടച്ചതിന്റെ രസീതിയും തിരികെ വാങ്ങിയാണ് പേരക്കുട്ടി മടങ്ങിയത്. 

ഇം​ഗ്ലണ്ടിലെ കവൻട്രിയിലുള്ള ഏൾസ്‌ഡൺ ലൈബ്രറിയിൽ നിന്ന് ക്യാപ്റ്റൻ വില്യം ഹാരിസൺ എന്നയാൾ എടുത്ത റിച്ചാർഡ് ജെഫറീസിന്റെ 'റെഡ് ഡീർ' എന്ന പുസ്തകമാണ് കൊച്ചുമകൻ പാഡി റിയോർഡൻ തിരികെ ഏൽപ്പിച്ചത്. 1938 ഒക്ടോബർ 11നായിരുന്നു അത് ലൈബ്രറിയിൽ തിരികെ ഏൽപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, ക്യാപ്റ്റൻ വില്യം ഹാരിസൺ അത് മറന്നു പോയി. 1957ൽ അദ്ദേഹം മരിച്ചു. അതുവരെ അദ്ദേഹത്തിന്റെ അലമാരയിൽ കിടന്ന പുസ്തകം മരണ ശേഷം അദ്ദേഹത്തിന്റെ മറ്റ് വസ്തുക്കൾക്കൊപ്പം ബന്ധുക്കൾ മാറ്റിവയ്ക്കുകയും ചെയ്തു. 

അദ്ദേഹത്തിന്റെ മകൾ അന്നയും അടുത്തിടെ മരിച്ചു. അപ്പോഴും പുസ്തകം ആരാലും ശ്രദ്ധിക്കപ്പെടാതെ അവിടെ തന്നെ കിടന്നു. അതിനിടയിലാണ് വീട് വൃത്തിയാക്കുമ്പോൾ വില്യമിന്റെ കൊച്ചുമകനായ പാഡി റിയോർ‌ഡന്റെ ശ്രദ്ധയിൽ പുസ്തകം പെടുന്നത്. അതോടെ പുസ്തകം എവിടുത്തേതാണോ അവിടേക്ക് തന്നെ തിരികെ ഏൽപ്പിക്കണം എന്ന് പാഡി കരുതുകയായിരുന്നു. അങ്ങനെയാണ് പിഴയടച്ച് പുസ്തകം ലൈബ്രറിക്ക് തന്നെ കൈമാറിയത്. 

ലൈബ്രറിയുടെ സോഷ്യൽ മീഡിയ പേജിൽ പുസ്തകത്തിന്റെ ചിത്രങ്ങളോടൊപ്പം പുസ്തകം തിരികെ എത്തിയ സന്തോഷം പങ്കുവച്ചു. 'അപൂർവമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സംഭവിച്ചു. റിച്ചാർഡ് ജെഫറീസിന്റെ റെഡ് ഡീർ എന്ന പുസ്തകത്തിന്റെ കോപ്പി 84 വർഷങ്ങൾക്ക് ശേഷം തിരികെ എത്തി. പാഡി റിയോർഡൻ എന്നയാളാണ് തന്റെ മുത്തച്ഛൻ കൊണ്ടുപോയ പുസ്തകം തിരികെ ഏൽപ്പിച്ചത്. അതിനൊപ്പം പിഴയും ലൈബ്രറിയെ ഏൽപ്പിച്ചു'- കുറിപ്പിൽ പറയുന്നു.

പുസ്തകം വായിച്ചു കഴിഞ്ഞാലുടനെ തിരികെ ഏൽപ്പിക്കണം എന്നും അല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ടി വരും എന്നുമൊക്കെ പുസ്തകത്തിൽ തന്നെ എഴുതിയിരിക്കുന്നതും കാണാം. ഏതായാലും ഇത്രയധികം വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഒരു പുസ്തകം തിരികെ എത്തിയ പോസ്റ്റ് കണ്ട് നിരവധി പേരാണ് അതിനോട് പ്രതികരിച്ചത്. എത്ര സന്തോഷമുള്ള കാര്യമാണ് എന്ന് പലരും പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്