ജീവിതം

വേണ്ടെന്ന് പറഞ്ഞ് കരച്ചില്‍, പക്ഷെ രുചിച്ചപ്പോള്‍ കഥ മാറി; ആദ്യമായി ഐസ്‌ക്രീം നുണഞ്ഞ ക്യൂട്ട് ബേബി, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കുട്ടികള്‍ക്കൊപ്പം സമയം ചിലവിടുമ്പോള്‍ രസകരമായ പല നിമിഷങ്ങള്‍ക്കും നമ്മള്‍ സാക്ഷിയാകാറുണ്ട്. സന്തോഷം നിറഞ്ഞ ഇത്തരം വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും പതിവാണ്. കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ഇങ്ങനെയുള്ള ക്യൂട്ട് വിഡിയോകള്‍ ആരെയും ഒന്ന് ചിരിപ്പിക്കും. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ലിസി പാല്‍മാഷ്യര്‍ എന്ന സ്ത്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് വിഡിയോ. ഇവരുടെ മടിയില്‍ ഇരിക്കുകയാണ് കുട്ടി. ആദ്യമായി കുഞ്ഞ് ഐസ്‌ക്രീം രുചിക്കുന്നതാണ് ലിസി വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ആദ്യ കാഴ്ചയില്‍ കുഞ്ഞിന് ഐസ്‌ക്രീം അത്ര രസിച്ചില്ലെന്ന് മുഖഭാവത്തില്‍ തന്നെ വ്യക്തമാണ്. ഇതില്‍ നിന്ന് എങ്ങനെ രക്ഷപെടാം എന്നാണ് കുഞ്ഞിന്റെ ഭാവം. ഒടുവില്‍ ഐസ്‌ക്രീം തള്ളിനീക്കി കരച്ചിലിന്റെ വക്കിലെത്തി. അപ്പോഴാണ് ലിസി കുഞ്ഞിന്റെ ചുണ്ടില്‍ ഐസ്‌ക്രീം മുട്ടിച്ചത്. അതോടെ കഥ മാറി. പിന്നെ രണ്ടുകൈയും ചേര്‍ത്തുപിടിച്ച് ഐസ്‌ക്രീം വായിലേക്ക് വയ്ക്കുകയായിരുന്നു കുഞ്ഞ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം