ജീവിതം

'വീട്ടിലിരുന്നാൽ പ്രായമാകും'; 101-ാം വയസിലും വിരമിക്കാതെ ജെയ്ൻ, ദിവസവും കാറോടിച്ച് ജോലിക്കെത്തും

സമകാലിക മലയാളം ഡെസ്ക്

60 കഴിഞ്ഞാൻ ജോലിയിൽ നിന്നും വിരമിച്ച് വീട്ടിൽ ചടഞ്ഞുകൂടണമെന്നാണ് പൊതുസമൂഹത്തിന്റെ പൊതുവായ ഒരു ധാരണ. എന്നാൽ 101-ാം വയസിലും ജോലിയിൽ നിന്നും വിരമിക്കാൻ തയ്യാറല്ല ജെയ്ൻ ബേൺസ് എന്ന മുത്തശ്ശി. ജൊവാൻ ഫാബ്രിക്സ് ആൻഡ് ക്രാഫ്റ്റ്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ 25 വർഷമായി ജോലിക്കാരിയാണ് ജെയ്‌ൻ. പാർട്ട് ടൈം ഫാബ്രിക് കട്ടറായിട്ടാണ് ജെയ്‌ൻ ഇവിടെ പ്രവർത്തിക്കുന്നത്. 

വീട്ടിൽ നിന്നും 20 മിനിറ്റ് ദൂരത്തുള്ള സ്ഥാപനത്തിലേക്ക് കാറോടിച്ചാണ് ജെയ്‌ൻ വരാറ്.  നേരത്തെ വിശ്രമ ജീവതം നയിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതുമായി തനിക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് മനസിക്കിയതോടെ ജെയ്‌ൻ ജോലി ചെയ്യുന്നത് തുടർന്നു. വീട്ടിൽ അടച്ചുപൂട്ടി ആരും സംസാരിക്കാനില്ലാതെ ആകുമ്പോഴാണ് പ്രായമായെന്ന് തോന്നുന്നത്. പുറത്ത് എല്ലാവരുമൊത്ത് ഇരിക്കുമ്പോൾ അങ്ങനൊരു തോന്നൽ ഉണ്ടാകാറില്ലെന്നും ജെയ്‌ൻ പറയുന്നു.

90കളിൽ ഭർത്താവ് മരിച്ച ശേഷം ഒറ്റയ്‌ക്കായ ജെയ്‌നിനെ മകളാണ് സ്ഥാപനത്തിൽ പരിചയപ്പെടുത്തിയത്. 'ജോലി ചെയ്‌തു തുടങ്ങിയപ്പോൾ വളരെ നല്ലതായി തോന്നി. പിന്നീട് അത് തുടർന്നു' ജെയ്‌ൻ പറയുന്നു. ജെയ്ന്റെ കഥയും ചിത്രങ്ങളും സഹപ്രവർത്തകൾ സോഷ്യൽമീഡിയയിൽ പലപ്പോഴായി പോസ്റ്റ് ചെയ്‌തോടെ മുത്തശ്ശി യുവതലമുറയ്‌ക്കിടയിലും തരം​ഗമായി മാറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം