ജീവിതം

'അമ്മയ്‌ക്ക് എന്നെ ഇഷ്‌ടമല്ല, അച്ഛൻ സ്നേഹത്തോടെ വിളിക്കുന്നത് കേൾക്കാൻ കൊതിയാണ്'; ഒറ്റപ്പെടലിന്റെ നൊമ്പരം പറഞ്ഞ് നാല് വയസുകാരൻ, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് അണുകുടുംബങ്ങളുടെ എണ്ണം വർധിച്ചതോടെ കുട്ടികൾ വീടുകളിൽ ഒറ്റപ്പെടുന്ന അവസ്ഥയും കൂടി. അച്ഛനും അമ്മയും തിരക്കുള്ളവരാണെങ്കിൽ കുട്ടികൾ പലപ്പോഴും വീടുകളിൽ ഒറ്റയ്‌ക്കോ ഡേ കെയറുകളിലോ ആകും കഴിയുക. കുട്ടിക്കാലത്തെ ഈ ഒറ്റപ്പെടലിന്റെ പിരിമുറുക്കം പലർക്കും പലരീതിയിലുള്ള മനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കും. ‌‌അത്തരത്തിൽ ഉള്ളുരുക്കുന്ന ഒരു നാല് വയസുകാരന്റെ  വിഡിയോയാണ് ദക്ഷിണ കൊറിയിൽ നിന്നും വരുന്നത്. 

'മൈ ഗോൾഡൻ കിഡ്‌സ്' എന്ന് റിയാലിറ്റി ഷോയിൽ മാതാപിതാക്കളെ കുറിച്ച് ചോദിക്കുമ്പോഴാണ് നാല് വയസുകാരൻ അവന്റെ മനസു തുറക്കുന്നത്. അച്ഛന് ദേഷ്യം വന്നാൽ ഭ്രാന്തനാകും, എന്നെ ഒന്ന് വത്സ്യത്തോടെ വിളിക്കുന്നത് കേൾക്കാനാണ് ആഗ്രഹം. ഞാൻ പറയുന്നതൊന്നും അമ്മ കേൾക്കാറില്ല, അമ്മയ്‌ക്കെന്നെ ഇഷ്ടമല്ല. ആരും കൂടെ കളിക്കില്ല. വീട്ടിൽ ഒറ്റയ്ക്കാണ്- എന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് കുട്ടിയുടെ മറുപടി. അമ്മയെ കുറിച്ചു ചോദിക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ കണ്ണടയ്‌ക്കിടയിലൂടെ കണ്ണുനീർ പിടിച്ചു വെക്കാൻ അവൻ ശ്രമിക്കുന്നുണ്ട്. പിന്നീട് മുഖം പൊത്തി കരയുന്നതും വിഡിയോയിൽ കാണാം. കുട്ടികളെ വളർത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന മാതാപിതാക്കളെ സഹായിക്കുന്ന വിദഗ്ധർ അടങ്ങിയ ഒരു പാനലാണ് ഷോ അവതരിപ്പിച്ചിരുന്നത്. 

സോങ് ഇയോ ജു എന്നാണ് നാലു വയസുകാരന്റെ പേര്. വിഡിയോയിൽ അവൻ ഒറ്റയ്ക്ക് മുറിയിലിരുന്ന് കളിക്കുന്നതും കണിക്കുന്നുണ്ട്. എക്‌സിലൂടെ പങ്കുവെച്ച ഈ വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി. കുഞ്ഞുങ്ങളുടെ കണ്ണുനീർ ഒരിക്കലും കണ്ടുനിൽക്കാൻ കഴിയെല്ലെന്നായിരുന്നു ഒരാൾ കഴിഞ്ഞു. മാതാപിതാക്കൾ അവരുടെ പ്രശ്നങ്ങൾ കുട്ടികളുടെ മുകളിലേക്ക് ഇടുകയാണ്, അവൻ നല്ലൊരു കുട്ടിക്കാലം അർഹിക്കുന്നു എന്നും ചിലർ കമന്റു ചെയ്‌തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ