ജീവിതം

ഇത് തനി സ്റ്റൈൽ, സ്റ്റേജിൽ തകർത്ത് ഡാൻസ് ചെയ്ത് വധു, കയ്യടിച്ച് വരൻ

സമകാലിക മലയാളം ഡെസ്ക്

കുറച്ച് പാട്ടും ഡാൻസും ഇല്ലാതെ എന്ത് കല്യാണ ആഘോഷം. വമ്പൻ കൊറിയോ​ഗ്രഫിയൊക്കെ ചെയ്താണ് വിവാഹ വേദിയിൽ വധുവും വരനും നൃത്തം ചെയ്യാറ്. എന്നാൽ പ്രത്യേകിച്ച് കൊറിയോ​ഗ്രാഫിയൊന്നുമില്ലാതെ കുട്ടികൾക്കൊപ്പം ഡൻസ് കളിച്ച് തകർക്കുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വധുവിനെ പ്രോത്സാഹിപ്പിച്ച് വരനും കൂടെ തന്നെയുണ്ട്. 

ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒരു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ആരേയും നോക്കാതെ ‘പൽകി പേ ഹോകേ’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന വധു. ഇടയ്ക്ക് വരനേയും നൃത്തം ചെയ്യാൻ വിളിക്കുന്നുണ്ട്. എന്നാൽ ഒന്ന് ചുവട് വെക്കാൻ ശ്രമിച്ച ശേഷം വരൻ ചിരിച്ചുകൊണ്ട് പിൻമാറുന്നതും വീഡിയോയിൽ കാണാം.

നിരവധി ആളുകൾ ദമ്പതികൾക്ക് ആശംസകളറിയിച്ച് രം​ഗത്തെത്തി. വൈറലായ വീഡിയോയ്ക്ക് താഴെ രസകരമായി നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. വധു വളരെ സന്തോഷവതിയാണ് എന്നായിരുന്നു ഒരു കമന്റ്.  ഈ ദമ്പതിമാരെ കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലായിപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എന്ന് ആശംസിച്ച് നിരവധി കമന്റ് വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി