ജീവിതം

'വാക്കുകൾ തോറ്റുപോകുന്നു...' മകളുടെ സല്യൂട്ട് ഏറ്റുവാങ്ങി അച്ഛൻ; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

കളുടെ സല്യൂട്ട്... പറയാൻ വാക്കുകളില്ലെന്ന് അസം ഡിജിപി ജ്ഞാനേന്ദ്ര പ്രതാപ് സിം​ഗ്. ഒരു ഫീൽ​ഗുഡ് സിനിമയുടെ ക്ലൈമാക്‌സ് സീൻ പോലെ തോന്നും ഈ കാഴ്ച. അച്ഛനും മകളും സല്യൂട്ട് ചെയ്ത് അഭിമാനകൊണ്ട് പരസ്‌പരം കെട്ടിപ്പിടിക്കുന്ന രം​ഗം.

ഐപിഎസ് പരിശീലനം കഴിഞ്ഞ് മകൾ ഐശ്വര്യ സിങ് അച്ഛന് സല്യൂട്ട് കൊടുത്ത് പരസ്പരം ആലിം​ഗനം ചെയ്യുന്നതാണ് വിഡിയോയിൽ.വാക്കുകൾ തോറ്റുപോകുന്നു, സർദാർ വല്ലഭായി പട്ടേൽ നാഷ്‌ണൽ പൊലീസ് അക്കാദമിയിൽ ഇന്ന് മകളുടെ പാസിങ് ഔട്ട് പരേഡ് ആയിരുന്നു. മകളിൽ നിന്നും സല്യൂട്ട് ഏറ്റുവാങ്ങി  എന്നായിരുന്നു ജ്ഞാനേന്ദ്ര പ്രതാപ് സിങ്ങിന്റെ കുറിപ്പ്.

അദ്ദേഹം പോസ്റ്റ് ചെയ്‌ത വിഡിയോ വളരെ വേ​ഗം വൈറലായി. അച്ഛനും മകൾക്കും ആശംസകൾ അറിയിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്. ഈ മാസം ആദ്യമാണ് ജ്ഞാനേന്ദ്ര പ്രതാപ് സിങ്ങിന് പൊലീസ് ജനറലായി സ്ഥനകയറ്റം ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത