ജീവിതം

കാറിലെത്തിയ സ്ത്രീ അവളുടെ പേനകൾ മുഴുവനും വാങ്ങി, സൈനബ് നിറഞ്ഞ് ചിരിച്ചു- വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

യുദ്ധഭൂമിയായ അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള പല കാഴ്ചകളും നമ്മളെ കണ്ണീരിലാഴ്ത്താറുണ്ട്. എന്നാൽ നൊമ്പരത്തിനൊപ്പം സന്തോഷവും നൽകുന്ന ഒരു ചെറിയ വീഡിയോയാണ് അഫ്​ഗാനിസ്ഥാനിൽ നിന്നും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുടുംബത്തെ സഹായിക്കാൻ റോഡരികിൽ പേനകൾ വിൽക്കുന്ന ഒരു കൊച്ചു മിടുക്കിയാണ് വീഡിയോയിലെ താരം. സൈനബ് എന്നാണ് അവളുടെ പേര്. 

തിരക്ക് പിടിച്ച റോഡിൽ പേനകളുമായി ഒരു കാറിന്റെ അരികിലേക്ക് ഓടിയെത്തിയ സൈനബിനോട് ഒരു പേനയ്ക്ക് എത്രയാണ് വിലയെന്ന് കാറിലിരുന്ന യുവതി ചോദിച്ചു. 20 സെന്റ് എന്ന് അവൾ മറുപടി പറഞ്ഞു. 'ഇതു മുഴുവൻ ഞാൻ വാങ്ങിയാൽ നിനക്ക് സന്തോഷമാകുമോ?' എന്ന് അവർ ചോദിച്ചപ്പോൾ 'അതേ' എന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ മറുപടി പറഞ്ഞു. കൈ നിറയെ പണം നൽകിയ അവരോട് സൈനബ് നിങ്ങൾ എനിക്ക് ഒരുപാട് പണം നൽകിയെന്ന് പറഞ്ഞ് പുഞ്ചിരിച്ച് റോഡ് മറികടന്ന് ഓടിപ്പോയി. 

നഹീറ സിയാറ എന്ന അഭിഭാഷകയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം ആറ് ലക്ഷത്തിലധികം ആളുകളാണ് ട്വിറ്ററിൽ ഈ വീഡിയോ കണ്ടത്. 8000 ലധികം കമന്റുകളും വീഡിയോക്ക് ലഭിച്ചു. മഹനാസ് സഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നാണ് ട്വറ്ററിലെ കമന്റുകളിൽ പറയുന്നത്. പെൺകുട്ടിയെ പ്രകീർത്തിച്ച് ഒട്ടേറെയാളുകളാണ് കമന്റുകളുമായെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്