ജീവിതം

174 വർഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ജൂൺ; കാരണം 'എൽ നീനോ' പ്രതിഭാസമെന്ന് കണ്ടെത്തൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 174 വർഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ജൂൺ ആയിരുന്നു കഴിഞ്ഞ മാസമെന്ന് റിപ്പോർട്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനും (എൻഒഎഎ) നാസയും അനൗദ്യോ​ഗികമായി നടത്തിയ സർവേയിൽ 2023 ഏറ്റവും ചൂടേറിയ 10 വർഷങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ 99 ശതമാനം സാധ്യതയുണ്ടെന്ന് പറയുന്നു.

എൽ നീനോ കാലാവസ്ഥ രീതിയാണ് താപനില ഉയരാൻ ഒരു കാരണമായി ശാസ്‌ത്രജ്ഞർ ചൂണ്ടികാണിക്കുന്നത്. രണ്ടോ ഏഴോ വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് എൽ നീനോ. പസഫിക്ക് സമുദ്രോപതലം ഈ പ്രതിഭാസം മൂലം ചൂടു കൂടുകയും തുടർന്ന് ആ​ഗോളതലത്തിൽ താപനിലയിൽ മാറ്റം ഉണ്ടാവുകയും ചെയ്യുന്നു. 9 മുതൽ 12 മാസം വരെ ഈ പ്രതിഭാസം നീണ്ടു നിൽക്കും.  

2023 ജനുവരി മുതൽ ഇന്ന് വരെയുള്ള കണക്കെടുത്താൽ ആഗോള ഉപരിതല താപനില മൂന്നാമത്തെ ഏറ്റവും ചൂടേറിയ സമയമാണ്. എൻഒഎഎയുടെ നാഷണൽ സെന്റർസ് ഫോർ എൻവയോൺമെന്റൽ ഇൻഫർമേഷനിലെ (എൻസിഇഐ) ശാസ്ത്രജ്ഞർ 2023 ജൂണിലെ ആഗോള ഉപരിതല താപനില ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയായ 15.5 ഡിഗ്രി സെൽഷ്യസിനേക്കാൾ 1.05 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് കണ്ടെത്തി. ജൂണിലെ താപനില ദീർഘകാല ശരാശരിയേക്കാൾ 1 ഡിഗ്രി സെൽഷ്യസ് കവിയുന്നത് ഇതാദ്യമാണെന്ന് എൻഒഎഎ പറഞ്ഞു. മെയ്‌ മാസത്തിൽ ഉയർന്ന എൽ നിനോ ജൂണിൽ ശക്തമായി തുടർന്നുവെന്നും എൻഒഎഎ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു