ജീവിതം

ഒറ്റ കമന്റ് കൊണ്ട് എല്ലാം മാറിമറിഞ്ഞു; ബണ്ണിക്ക് വീൽചെയർ ഒരുക്കി മെഴ്‌സിഡീസ് ബെൻസ്

സമകാലിക മലയാളം ഡെസ്ക്

ലരുടെയും ജീവിതം മാറ്റിമറിക്കുന്ന ഒരിടം കൂടിയാണ് സോഷ്യൽമീഡിയ. അപകടത്തിൽ പിൻകാലുകൾ നഷ്‌ടപ്പെട്ട ബണ്ണി എന്ന നായയ്ക്ക് സോഷ്യൽമീഡിയ നൽകിയ പുതുജീവിതമാണ് ഇപ്പോൾ വൈറലാകുന്നത്. ഹെൻ‌റി ഫ്രീഡ്‌മാൻ എന്ന മൃ​ഗസംരക്ഷകൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിൽ നിന്നാണ് എല്ലാത്തിലും തുടക്കം. 

കാറപകടത്തിൽ പരിക്കേറ്റ ബണ്ണിയുടെ പിൻകാലുകൾ ശസ്‌ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. തുടർന്ന് ഉടമ അവളെ ഉപേക്ഷിച്ചു. പിന്നീടുള്ള അവളുടെ സംരക്ഷണം മൃ​ഗസംരക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ബണ്ണിക്ക് വീൽ ചെയർ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഫ്രീഡ്മാൻ പങ്കുവെച്ച വിഡിയോയ്‌ക്ക് താഴെ വന്ന ഒരു കമന്റാണ് കഥയ്‌ക്ക് ആകെ മൊത്തും ട്വിസ്റ്റായത്. ഈ നായ മെഴ്‌സിഡീസ് ബെൻസിന്റെ വീൽചെയർ അർഹിക്കുന്നു എന്നായിരുന്നു കമന്റ്. 

ആദ്യം തമാശയായിട്ടാണ് കണ്ടെതെങ്കിലും ഒരു ശ്രമം നടത്താൻ അദ്ദേഹവും അദ്ദേ​ഹത്തിന്റെ സംഘവും തീരുമാനിച്ചു. വിവരം പ്രമുഖ ജർമൻ വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് കമ്പനിയുമായി പങ്കുവെച്ചപ്പോൾ ബണ്ണിക്ക് വീൽചെയർ ഒരുക്കി തരാമെന്ന് അവർ സമ്മതിച്ചു.

പിന്നീട് സംഭവിച്ചത് 'ബണ്ണിയുടെ വീൽചെയർ' എന്ന പേരിൽ വിഡിയോയുടെ രണ്ടാം ഭാ​ഗം ഫ്രീഡ്‌മാൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. മുൻകാലുകൾ കൊണ്ട് ബെൻസിന്റെ ഷോറൂമിലേക്ക് വരുന്ന ബണ്ണിക്ക് രാജകീയ വരവേൽപ്പാണ് ബെൻസ് ഒരുക്കിയത്. പിൻകാലുകൾക്ക് പകരം ബെൻസിന്റെ വീലുകൾ.

'ഈ വീൽ ചെയർ അവൾക്ക് പുതിയൊരു ലോകം തുറക്കും' എന്ന കുറിപ്പോടെയാണ് ഫ്രീഡ്മാൻ വിഡിയോ പങ്കുവെച്ചത്. ബണ്ണിയുടെ ഹൃദയം തൊടുന്ന കഥ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ബൻസ് കമ്പനിയെയും ബണ്ണിയുടെ കൂടെ നിന്നവരെയും പ്രശംസിച്ച് നിരവധി ആളുകൾ രം​ഗത്തെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്