ജീവിതം

ഇവ കാലിയാക്കരുത്, എല്ലാ അടുക്കളയിലും വേണ്ട എട്ട് സാധനങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ജോലിത്തിരക്കുകള്‍ക്കിടയില്‍ സ്വന്തമായി പാചകം ചെയ്ത് ഭക്ഷണം കഴിക്കുന്നത് ശ്രമകരം തന്നെയാണ്. പക്ഷെ, അടുക്കും ചിട്ടയുമുള്ള അടുക്കള പാചകം എളിപ്പമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പാചകം ചെയ്യുന്നതിനിടയില്‍ ചേരുവകള്‍ തപ്പി സമയം കളയണ്ടെന്നതും ആവശ്യമുള്ള സാധനങ്ങളൊക്കെ വേണ്ട അളവില്‍ കൃത്യസ്ഥലത്ത് ഉണ്ടാകുമെന്നതുമൊക്കെ പെട്ടെന്നുള്ള പാചകത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് അവശ്യസാധനങ്ങള്‍ കാലിയാകാതിരിക്കാന്‍ ഇടയ്ക്ക് അടുക്കള വൃത്തിയാക്കുന്നത് സഹായിക്കും. 

ഓരോ വ്യക്തിയെയും അവരുടെ ഭക്ഷണശീലങ്ങളെയും അനുസരിച്ച് അടുക്കളയ്ക്ക് വ്യത്യാസമുണ്ടാകും. എങ്കിലും ചില ചേരുവകള്‍ എല്ലാ വീടുകളിലും സമാനമായിരിക്കും. അത്തരത്തില്‍ ഉറപ്പായും കരുതിയിരിക്കേണ്ട ചില ചേരുവകള്‍ എന്തെല്ലാമാണെന്ന് നോക്കാം. 

വീട്ടില്‍ ഉറപ്പായും വേണ്ട 8 ചേരുവകള്‍

എണ്ണയും സുഗന്ധവ്യഞ്ജനങ്ങളും - പല പാചകവിധികളുടെയും അടിസ്ഥാന ചേരുവകളാണ്  എണ്ണയും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ. അതുകൊണ്ട് ഇതെല്ലാം അടുക്കളയില്‍ സ്റ്റോക്കുണ്ടാകണം. ജീരകം, മല്ലി, കടുക്, മഞ്ഞള്‍, മുളക്, ഗരം മസാല എന്നിവ മറക്കാതെ നിറച്ചുവയ്ക്കാം. വെളിച്ചെണ്ണ അടക്കം ആവശ്യമുള്ള എണ്ണകളൊക്കെ ഉണ്ടെന്ന് ഉറപ്പാക്കി വേണം അടുക്കളയിലെ കാര്യങ്ങള്‍ ക്രമീകരിക്കാന്‍. 

പയര്‍വര്‍ഗ്ഗങ്ങള്‍ - ഏറ്റവും അത്യാവശ്യം വേണ്ട സാധനങ്ങളില്‍ ഒന്നാണ് ഇത്. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ഉറപ്പാക്കാനും പ്രതിമാസ ബജറ്റ് താളംതെറ്റിക്കാതെ മുന്നോട്ടുകൊണ്ടുപോകാനും ഇവ സംഭരിക്കാം. ചെറുപയര്‍, പരിപ്പ്, കടല, വന്‍പയര്‍ എന്നിവ അടുക്കളയില്‍ സ്ഥിരം സാന്നിധ്യമായിരിക്കണം. 

അരിയും മറ്റ് പൊടികളും - ഒന്നില്ലെങ്കില്‍ ചോറുണ്ണും അല്ലെങ്കില്‍ ചപ്പാത്തിയോ മറ്റേതെങ്കിലും റൊട്ടിയോ കഴിക്കും. മിക്ക ഇന്ത്യന്‍ കുടുംബങ്ങളിലും ഇത് പ്രധാനമാണ്. അരി, ഗോതമ്പുപൊടി, മൈദ എന്നിവയൊക്കെ ഉറപ്പായും വേണ്ടവയാണ്. എന്നാല്‍ ഇവയ്ക്ക് പകരം ബ്രൗണ്‍ റൈസ് പോലെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവ ഉപയോഗിക്കാം. 

ചായ&കാപ്പി - ചായയും കാപ്പിയും കുടിക്കാത്ത ഒരു ദിവസം പോലും പലര്‍ക്കും ചിന്തിക്കാന്‍ കഴിയാറില്ല. അതുകൊണ്ട് ചായപ്പൊടിയും കാപ്പിപ്പൊടിയും ഉറപ്പായും അടുക്കളയില്‍ കാണണം. ചിലര്‍ക്ക് ഗ്രീന്‍ ടിയും നിര്‍ബന്ധമാണ്. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഇവ സ്റ്റോക്ക് ചെയ്യാം. അതിഥികളെ സത്കരിക്കാനും ഇവ മുഖ്യമാണ്. 

ഉപ്പും പഞ്ചസാരയും - ഈ രണ്ട് ചേരുവകള്‍ അത്യാവശ്യമാണെന്ന് പറയണ്ട കാര്യം പോലുമില്ല. അടുക്കളയില്‍ മറ്റെന്ത് ഇല്ലെങ്കിലും ഉപ്പും പഞ്ചസാരയും വേണം. ഇവയിലൊന്ന് ചേര്‍ക്കാത്ത വിഭവങ്ങള്‍ പോലും ഉണ്ടാകില്ല. അതുകൊണ്ട് അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഇത് ആദ്യമെഴുതാം.

ഉരുളക്കിഴങ്ങ്, സവാള - ഇവ രണ്ടും പല റെസിപ്പികളിലും ഉപയോഗിക്കുന്ന ചേരുവകളാണ്. അതുകൊണ്ട് സവാളയും ഉരുളക്കിഴങ്ങും അടുക്കളയില്‍ കാലിയാക്കരുത്. 

ഇഞ്ചി, വെളുത്തുള്ളി - നാടന്‍ വിഭവങ്ങള്‍ക്കും പാശ്ചാത്യ വിഭവങ്ങള്‍ക്കുമെല്ലാം അത്യാവശ്യം വേണ്ട ചേരുവകളില്‍ ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിന്റെ രുചി മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും ഇഞ്ചിയും വെളുത്തുള്ളിയും പ്രധാന പങ്കുവഹിക്കാറുണ്ട്. അതുകൊണ്ട് ഇവയും അടുക്കളയിലെ സ്ഥിരം സ്ഥാനക്കാരായിരിക്കണം. പാചകം എളുപ്പമാക്കാന്‍ ഇതിന്റെ പേസ്റ്റ് ഇപ്പോള്‍ വിപണയില്‍ വാങ്ങാന്‍ ലഭിക്കും എന്ന കാര്യവും മറക്കണ്ട. 

ബ്രെഡ്ഡും മുട്ടയും - സമയമില്ലാത്തതുകൊണ്ട് ബ്രേക്ക്ഫാസ്റ്റ് വേണ്ടെന്ന് വയ്ക്കുന്നവര്‍ക്ക് ബ്രെഡ്ഡും മുട്ടയും രക്ഷയ്‌ക്കെത്താറുണ്ട്. അതുകൊണ്ട ഇത് രണ്ടും വീട്ടിലുണ്ടെങ്കില്‍ പാചകകാര്യങ്ങളില്‍ പകുതി ടെന്‍ഷന്‍ കുറയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...