ജീവിതം

പുലികളെ പോലെ മരം കയറും, വിശ്രമം മരക്കൊമ്പിൽ, അപൂർവ സ്വഭാവമുള്ള സിംഹക്കൂട്ടം; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ റിസേർവ് വനമാണ് ക്രൂഗർ ഉദ്യാനം. 19,485 സ്‌ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന മനോഹരമായ ഈ ഉദ്യാനത്തിൽ വന്യമൃഗങ്ങൾ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ യഥേഷ്ടം വിഹരിക്കുന്നു. പലയിനത്തിൽ പെട്ട സിംഹങ്ങളെ ഇവിടെ കാണാൻ സാധിക്കും. അതിൽ സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്ന ഒരു കൂട്ടമാണ് വുർഹാമി സിംഹങ്ങൾ. 

പുലികളെ പോലെ മരം കയറുമെന്നതാണ് ഇവയുടെ പ്രത്യേകത. സാധാരണ സിംഹങ്ങൾ മരത്തിൽ കയറാറില്ല. ഇരയെ പിടിക്കാൻ കയറിയാലും ഒരുപാട് നേരം തങ്ങതെ തിരികെ ഇറങ്ങാറാണ് പതിവ്. എന്നാൽ വുർഹാമി സിംഹങ്ങൾ അങ്ങനെയല്ല. അവ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത് മരകൊമ്പുകളിലാണ്. 

ക്രൂഗർ ഉദ്യാനത്തിലെ മരകൊമ്പുകളിൽ ഇവ കൂട്ടത്തോടെ വിശ്രമിക്കുന്ന കാഴ്ച പതിവാണ്. സഫാരി ഗൈഡുകളായ കെറി ബലാം, ജീൻ ഗ്രഹാം, മാർക്ക് ഫോക്‌സ് എന്നിവർ പകർത്തിയ ഇവയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ക്രൂഗർ ദേശീയോദ്യാനത്തിലെ തെക്കൻ മേഖലയിലാണ് ഇവ ജീവിക്കുന്നത്. സിംഹങ്ങളുടെ ഈ മരത്തിൽ കയറ്റം അപൂർവമായതിനാൽ ഗവേഷകരും ഇവ നിരീക്ഷിച്ചു വരികയാണ്. 

ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് ഈ സ്വഭാവം കൈമാറുന്നു. അങ്ങനെ മരം കയറുന്നത് ഇവയുടെ ജന്മസ്വഭാവമായി മാറിയിരിക്കുകയാണെന്നാണ് ഗവേഷകർ പറയുന്നത്. ചൂടിൽ നിന്നും രക്ഷനേടാനാകും വെള്ളത്തിനോടുള്ള ഇഷ്ടക്കുറവുമാകാം ഇവയുടെ മരം കയറ്റത്തിന് പിന്നലെ കാരണമെന്നാണ് ഗവേഷകരുടെ നി​ഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ