ജീവിതം

മനുഷ്യ വിസര്‍ജ്യം ഞൊടിയിടയില്‍ ചാരമാക്കി മാറ്റുന്ന ടോയ്‌ലറ്റ്; വിഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

നുഷ്യ വിസര്‍ജ്യം നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കി മാറ്റുന്ന ടോയ്‌ലറ്റ് പരിചയപ്പെടുത്തി യുവതി. വാന്‍വൈവ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വ്യത്യസ്തമായ ടോയ്‌ലറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വെള്ളം ഉപയോഗിക്കാത്ത ഈ പരിസ്ഥിതി സൗഹൃദ ടോയ്‌ലറ്റ് നിമിങ്ങള്‍ക്കുള്ളിലാണ് വിസര്‍ജ്യം ചാരമാക്കി മാറ്റുന്നതെന്നാണ് വിഡിയോയില്‍ പറയുന്നത്. ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വിസര്‍ജ്യം ചാരമാക്കി മാറ്റാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്ന ചോദ്യവുമായാണ് വിഡിയോ എത്തിയിരിക്കുന്നത്. സിന്‍ഡ്രെല്ല ഇന്‍സിനറേഷന്‍ ടോയ്‌ലറ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് തുടര്‍ന്ന് വിശദീകരിക്കുന്നത്. ടോയ്‌ലറ്റ് സീറ്റ് തുറന്ന് അതില്‍ ഒരു ലൈനര്‍ വച്ചാണ് ഇത് ഉപയോഗിക്കേണ്ടത്. ഉപയോഗം കഴിഞ്ഞ് ഒരു ബട്ടണ്‍ ഞെക്കിയാല്‍ വിസര്‍ജ്യത്തെ ചാരമാക്കാം. 

സിന്‍ഡ്രെല്ല എന്ന ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്ന ഇന്‍സിനറേഷന്‍ ടോയ്‌ലറ്റ് ആണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. താഴെ നിന്നുള്ള മര്‍ദ്ദവും വികരണ ചൂടും സംയോജിപ്പിച്ചാണ് ഇതില്‍ വിസര്‍ജ്യം കത്തിക്കുന്നത് എന്നാണ് കമ്പനി അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത്. പിന്നാലെ ഇന്‍സിനറേഷന്‍ ചേമ്പറിലേക്ക് ശുദ്ധവായു പ്രവേശിച്ച് വാതകങ്ങളെ ഫില്‍റ്റര്‍ ചെയ്യും. ഗ്യാസ് ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചും പ്രവര്‍ത്തിക്കുന്ന ടോയ്‌ലറ്റ് മോഡലുകള്‍ ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്.  

ചിലര്‍ ഈ ആശയത്തെ അഭിനന്ദിച്ചും മറ്റുചിലര്‍ വിമര്‍ശിച്ചുമാണ് കമന്റ് ബോക്‌സില്‍ പ്രതികരിച്ചിരിക്കുന്നത്. ചിലരാകട്ടെ വിഡിയോ ഒരു തമാശയായാണ് പരിഗണിച്ചിരിക്കുന്നത്. ഈ ടോയ്‌ലറ്റ് പ്രവര്‍ത്തിക്കാന്‍ വേണ്ടിവരുന്ന ഊര്‍ജ്ജം കൂടുതലായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ പുറന്തള്ളപ്പെടുന്ന വാതകമോ? എന്നാണ് ഇവര്‍ ചോദിക്കുന്നത്. എന്നാല്‍ ഇത് വളരെ മികച്ച ആശയമാണെന്നും ഭാവിയില്‍ ഇത്തരം ടോയ്‌ലറ്റുകള്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ചിലര്‍ അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്