ജീവിതം

'വേയ്സ്റ്റ് മൂല' ഇനി ഫുഡ് സ്ട്രീറ്റ്!, ഭക്ഷണപ്രേമികൾക്ക് ബംഗളൂരു ഇനി കൂടുതൽ പ്രിയങ്കരം

സമകാലിക മലയാളം ഡെസ്ക്

ഗരജീവിതം ആഘോഷമാക്കാൻ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡ്. ബംഗളൂരുവിൽ ഉള്ളവർക്കും നഗര കാഴ്ച്ചകൾ തേടി ഇവിടെ എത്തുന്നവർക്കും ആസ്വദിക്കാൻ പുതിയൊരും ഫുഡ് സ്ട്രീറ്റ് ഒരുങ്ങുകയാണിവിടെ. കർണാടകയിലെ യലഹങ്ക ന്യൂ ടൗണിലെ ശേഷാദ്രിപുരം കോളജിന് സമീപമുള്ള 500 മീറ്റർ പ്രദേശമാണ് ബം​ഗളൂരുവിലെ രണ്ടാമത്തെ ഔദ്യോഗിക ഫുഡ് സ്ട്രീറ്റായി മാറാൻ ഒരുങ്ങുന്നത്. 

മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരുന്ന ഒരു പ്രദേശമാണ് ഇത്തരത്തിൽ മുഖംമാറാൻ ഒരുങ്ങുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങൾ ഒരുക്കി ന​ഗരത്തിലെ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായി ഇവിടം മാറ്റിയെടുക്കാനാണ് അധികൃതരുടെ ശ്രമം. മൂന്ന് കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. സ്ഥലം ഒരുക്കുന്നതും ചെറിയ കടകളുടെ നിർമ്മാണം, റോഡുകളുടെ നവീകരണം, ഇരിപ്പിടങ്ങൾ ഒരുക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടും. 

ആളുകൾ മാലിന്യം തള്ളിയിരുന്ന ഒരിടമായിരുന്നു ഇതെന്നും ബംഗളൂരു കോർപ്പറേഷൻ ഇതിനെ ഒരു തിരക്കേറിയ സ്ട്രീറ്റ് ഫുഡ് ഏരിയ ആക്കി മാറ്റാനുള്ള ഒരുക്കത്തിലാണെന്നും യലഹങ്ക സോൺ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പറഞ്ഞു. കുറച്ച് മാസങ്ങൾക്കുള്ളിൽ ജോലികൾ പൂർത്തിയാക്കി കടകൾ ഉടമകൾക്ക് തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ