ജീവിതം

70ാം വയസിൽ ആകാശച്ചാട്ടം, അമ്പരപ്പിച്ച് ഛത്തീസ്​ഗഡ് ആരോ​ഗ്യമന്ത്രി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കാശം പോലെ തന്നെ ആ​ഗ്രഹങ്ങൾക്കും അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ഛത്തീസ്​ഗഡ് ആരോ​ഗ്യമന്ത്രി ടിഎസ് സിങ് ഡിയോ.  70 വയസുകാരനായ സിങ് ഡിയോ ഓസ്ട്രേലിയയിൽ വെച്ച് നടത്തിയ ആകാശച്ചാട്ടം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അദ്ദേഹത്തിന്റെ സാഹസിക പ്രകടനത്തിന് കൈയ്യടിച്ച് നിരവധി ആളുകൾ രംഗത്തെത്തി. അസാധാരണ സാഹസിക അനുഭവമായിരുന്നു എന്ന് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് സിങ് ഡിയോ കുറിച്ചു.

ആകാശത്തിന് അതിരില്ല, ഓസ്ട്രേലിയയിൽ വെച്ച് സൈഡൈവിങ് ചെയ്യാൻ അവസരം ലഭിച്ചു. തികച്ചും അസാധാരണ സാഹസിക അനുഭവമായിരുന്നു എന്ന് മന്ത്രി കുറിപ്പിൽ പറഞ്ഞു. വിഡിയോ കണ്ട് സിങ് ഡിയോയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അഭിനന്ദിച്ചു.

'നിങ്ങൾ അത്ഭുതപ്പെടുത്തി' എന്ന് സിങ് ഡിയോയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്‌തു അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സ്കൈ ഡൈവിങ് സെന്ററിൽ നിന്നുള്ള പരിചയസമ്പന്നനായ ഇൻസ്ട്രക്ടർക്ക് ഒപ്പമായിരുന്നു മന്ത്രിയുടെ ആകാശച്ചാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍