ജീവിതം

രാജവെമ്പാലയെ പിടിച്ച് കറിവെച്ച് പ്ലേറ്റിലാക്കി; തായ് വിഭവം സോഷ്യൽമീഡിയയിലും ഹിറ്റ്- വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷ്‌ണം നോക്കി തിന്നണമെന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടില്ല, അതു പോലെയാണ് തായ്‌ലാൻഡിൽ ചെന്നാൽ. പക്ഷെ ഇവിടെ ചേരയല്ല, രാജവെമ്പാലയാണ് സ്പെഷ്യൽ. അവിടുത്തെ പ്രധാന സ്ട്രീറ്റ് ഫുഡ് വിഭവങ്ങളിൽ ഒന്നാണ് ഇത്.

അത്തരത്തിൽ ഒരു രാജവെമ്പാല കറിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നമ്മൾ കോഴിയെ പിടിച്ചു കറിവെക്കുന്നതു പോലെയാണ് തായ്‌ലാൻഡിൽ രാജവെമ്പാലയെ കറിവെക്കുന്നത്. രാജവെമ്പാലയെ പിടിക്കുന്നതു മുതൽ കറിവെച്ച് പ്ലേറ്റിലാക്കുന്നതു വരെ വിഡിയോയിൽ കാണിക്കുന്നുണ്ട്.

ഒരു ട്രാവൽ യൂട്യൂബ് ചാനലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാങ്കോക്കിലുള്ള കോബ്ര എന്ന് പേരായ റെസ്റ്റോറന്റിലാണ് രാജ വെമ്പാലയെ പാകം ചെയ്യുന്നത്. വിഡിയോയിൽ ഒരു സ്ത്രീ പാമ്പിനെ വൃത്തിയാക്കുന്നതും പാകം ചെയ്യുന്നതും കാണാം. സോസ് പോലെയുള്ള ഒന്നിനൊപ്പം രണ്ട് തരത്തിലുള്ള ഡിഷ് ആയിട്ടാണ് ഈ പാമ്പിന്റെ മാംസം നൽകുന്നത്.

'അമേസിങ് സ്നേക്, ഒരു രാജവെമ്പാലയെ എങ്ങനെ പാകം ചെയ്യാം- തായ് സ്ട്രീറ്റ് ഫുഡ്' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. 'തായ്‌ലാൻഡിൽ ചെന്നാൽ ഒന്നു പരീക്ഷിച്ചു നോക്കണം' എന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന ഒരു കമന്റ്. ചിലരാകട്ടെ പേടിപ്പെടുത്തുന്ന വിഡിയോ എന്നായിരുന്നു കമന്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്