ആനന്ദ് അംബാനി, രാധിക മെര്‍ച്ചന്റ്
ആനന്ദ് അംബാനി, രാധിക മെര്‍ച്ചന്റ് ഇന്‍സ്റ്റഗ്രാം
ജീവിതം

മൂന്ന് ദിവസം, മൂന്ന് തീം, സംഗീത വിരുന്നൊരുക്കാന്‍ പോപ്പ് താരം റിയാന; അംബാനിയുടെ മകന്റെ പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

അംബാനി കുടുംബത്തിലെ കല്യാണ മേളങ്ങള്‍ക്ക് തുടക്കമായി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷം മാര്‍ച്ച് മുതല്‍ മൂന്ന് ദിവസം ഗുജറാത്തിലെ ജാംനഗറില്‍ വെച്ച് നടക്കും.

പല മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കും. പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി ഒന്‍പതു പേജുള്ള ഇവന്റ്‌ഗൈഡാണ് തെയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ വിശദാംശങ്ങള്‍ ഇവന്റ് ഗൈഡില്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത തീം അടിസ്ഥാനത്തിലാണ് ആഘോഷം.

ആദ്യ ദിനം എവര്‍ലാന്‍ഡിലൊരു സായാഹ്നം എന്നതാണ് തീം. ഇതിനായി എലഗന്റ് കോക്ക്‌ടെയ്ല്‍ ഡ്രസ് കോഡാണ് നിര്‍ദേശിച്ചിരിക്കുന്നത്. അത് വൈകുന്നേര പാര്‍ട്ടിയായാണ് സജ്ജീകരിച്ചിരിക്കുന്നത്.

രണ്ടാം ദിനം ജംഗിള്‍ ഫീവര്‍ എന്ന തീമാണ് ഡ്രസ് കോഡ്. ഇത് അംബാനിയുടെ ആനിമല്‍ റെസ്‌ക്യൂ സെന്ററില്‍ വച്ചാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. പിന്നാലെ സൗത്ത് ഏഷ്യന്‍ ഔട്ട്ഫിറ്റിലും ആഘോഷം സംഘടിപ്പിക്കും.

അവസാന പാര്‍ട്ടി ഹസ്താക്ഷര്‍ എന്ന തീമിലാണ്. ഇന്ത്യയുടെ പൈതൃകം നിറയ്ക്കുന്ന വസ്ത്രങ്ങളായിരിക്കണം ധരിക്കാന്‍. കൂടാതെ ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന അതിഥികള്‍ക്ക് ഹെയര്‍സ്റ്റൈലിസ്റ്റ്, സാരി ഡ്രേപ്പര്‍, മേക്കപ്പ് ആര്‍ടിസ്റ്റ് എന്നിവരെയും സജ്ജീകരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് അംബാനി കുടുംബത്തിന് വേണ്ടിയുള്ള വസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. സംഗീതം വിരുന്നൊരുക്കാന്‍ ഹരിഹരനും പ്രീതും അര്‍ജിത്ത് സിങ്ങും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പോപ്പ് ഗായിക റിയാനയും ചടങ്ങിലെത്തും.

അമിതാഭ് ബച്ചന്‍, രജനീകാന്ത്, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങി ഇന്ത്യന്‍ സിനിമലോകത്തെ പ്രമുഖരും വിവാഹഘോഷങ്ങളില്‍ പങ്കെടുക്കാനെത്തും. ഗുജറാത്തി വിവാഹച്ചടങ്ങിലെ ആദ്യ ചടങ്ങായ ലഗാന്‍ ലഖ്വാനു വോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അനാമിക ഖന്ന ഡിസൈന്‍ ചെയ്ത ലഹങ്ക ധരിച്ചാണ് രാധിക മെര്‍ച്ചന്റ് ചടങ്ങുകള്‍ക്കെത്തിയത്. ഫ്‌ലോറല്‍ ഡിസൈനും സീക്വിനുകളും ഉള്‍പ്പെടുത്തിയാണ് ലഹങ്ക ഡിസൈന്‍ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

വരൾച്ച, കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം നാളെ തുറക്കും

അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

നിരത്തുകളെ ചോരക്കളമാക്കാന്‍ അനുവദിക്കില്ല; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗണേഷ് കുമാര്‍