കായികം

ഫാബ്രിഗാസ് അടിച്ച പന്ത് തലയിലിടിച്ചു; ആറുമാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍; തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ചെല്‍സി താരം സെസ്‌ക്ക് ഫാബ്രിഗാസിന്റെ പന്തു കൊണ്ടുള്ള അടിയേറ്റ് ആറു വയസ്സുകാരന് തലച്ചോറിന് ക്ഷതമേറ്റു. പടിഞ്ഞാറന്‍ ലണ്ടനിലുള്ള ബള്‍ഗ്രേവ് സ്‌ക്വയര്‍ ഗാര്‍ഡനിലാണ് സംഭവം നടന്നത്. 29 കാരിയായ വിക്ടോറിയ ഡിയതാര്‍ഡ്റ്റും ആറ് മാസം പ്രായമുള്ള മാര്‍ക്കും പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു. അതിനിടയില്‍ പാര്‍ക്കിലുണ്ടായിരുന്ന ഫാബ്രിഗാസും കുടുംബവും പന്തുകൊണ്ട് കളിക്കുകയും പന്ത് മാര്‍ക്കിന്റെ തലയുടെ ഇടത് ഭാഗത്ത് ഇടിക്കുകയുമായിരുന്നു.

വിക്ടോറിയ ഡിയതാര്‍ഡ്റ്റും ആറ് മാസം പ്രായമുള്ള മാര്‍ക്കും
വിക്ടോറിയ ഡിയതാര്‍ഡ്റ്റും ആറ് മാസം പ്രായമുള്ള മാര്‍ക്കും

കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്ന് വിലയിരുത്തിയത്. 

വിക്ടോറിയ ഡിയതാര്‍ഡ്റ്റും ആറ് മാസം പ്രായമുള്ള മാര്‍ക്കും

പന്തിടിച്ചതിന് ശേഷം ഫാബ്രിഗാസ് വന്ന് ക്ഷമ ചോദിച്ചുവെന്നാണ് വിക്ടോറിയ പറയുന്നത്. ഇതിന് ശേഷം ഫാബ്രിഗാസിന്റെ പങ്കാളി ഡാനിയല്ല സെമാന്‍ അവരുടെ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. പന്തിടിച്ചതിന് ശേഷം സെമാന്‍ കുട്ടിയെ വന്ന് നോക്കുകയും ഇവന് കുഴപ്പമില്ലെന്ന് പറയുകയും ചെയ്തു. അത് അവരുടെ കുട്ടിയാണെങ്കില്‍ അവര്‍ ഇങ്ങനെ പറയുമോ എന്നാണ് വിക്ടോറിയ ചോദിക്കുന്നത്.

പാര്‍ക്കില്‍ ബോള്‍ ഗെയിം പാടില്ലെന്ന് സൈന്‍ ബോര്‍ഡിനരികെ മാര്‍ക്കും വിക്ടോറിയയും

കുട്ടിയുടെ 48 മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ വെച്ചിട്ടുണ്ട്. പാര്‍ക്കില്‍ പന്തുകൊണ്ടുള്ള കളിക്ക് നിരോധനമിരിക്കെ ഫാബ്രിഗാസ് പന്തുകൊണ്ട് കളിച്ചതിന് പുറമെ കുട്ടിയുടെ തലയ്ക്കടിച്ചതിന് നിയപരമായി നേരാടാനുള്ള തയാറെടുപ്പിലാണ് വിക്ടോറിയ. ആഴ്ചയില്‍ 150,000 യൂറോയിലധികം വരുമാനമുള്ള ഫാബ്രിഗാസില്‍ നിന്നും കുട്ടിയുടെ ആശുപത്രി ചെലവ് ഈടാക്കാനാണ് വിക്ടോറിയ ഒരുങ്ങുന്നത്. 

വിദഗ്ധ പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് കാര്യമായ പരിക്കെന്തെങ്കിലുമുണ്ടെങ്കില്‍ കുട്ടിയുടെ ബാക്കിയുള്ള ജീവിതത്തിനുള്ള ചെലവും ഫാബ്രിഗാസില്‍ നിന്നുമീടാക്കും. വിക്ടോറിയ കൂട്ടിച്ചേര്‍ത്തു. ദ സണ്‍ വെബ്‌സൈറ്റിലൂടെ വന്ന വാര്‍ത്തയിലൂടെയാണ് ലോകം ഇക്കാര്യം അറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി