കായികം

അവിശ്വസനീയം! ആ പന്ത് എങ്ങനെയാണ് സഞ്ജു പിടിച്ചെടുത്തത് (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്


പ്രിട്ടോറിയയില്‍ സൗത്ത് ആഫ്രിക്ക എ ടീമിന് എതിരായ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത് ക്യാപ്റ്റന്‍ മനീഷ് പണ്ഡെയാണ്. 267 റണ്‍ പിന്തുടര്‍ന്ന് രണ്ടു ബോള്‍ ബാക്കി നില്‍ക്കെയുള്ള ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചത് പാണ്ഡെയുടെ 93 ആണ്. പതിനഞ്ച് പന്തില്‍ കൃനാല്‍ പാണ്ഡ്യെ അടിച്ചുകൂട്ടിയ 25ഉം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. എന്നാല്‍ ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയുടെ മൂന്നാമത്തെ ജയത്തിനു ശേഷം തലക്കെട്ടുകള്‍ പിടിച്ചടക്കിയത് സഞ്ജു സാംസനാണ്. ഫീല്‍ഡിലെ മിന്നുന്ന പ്രകടനമാണ് സഞ്ജുവിനെ പ്രിട്ടോറിയയുടെ താരമാക്കിയത്.

ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിയഞ്ചാം ഓവറില്‍ സഞ്ജുവെടുത്ത ആ ക്യാച്ച്. അതിനെ അവിശ്വസനീയം എന്നാണ് എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്നത്. യുസ്വേന്ദ്ര ചഹാലിന്റെ പന്ത് പോയിന്റിനു മുകളിലൂടെ എഡ്ജ് ചെയ്തു വിട്ടതാണ് ഡ്വെയ്ന്‍ പ്രിട്ടോറിയസ്. ഫീല്‍ഡര്‍ക്കു മുകളിലൂടെ അനായാസം കടന്ന് പന്ത് ബൗണ്ടറിയിലേക്കു കുതിക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പിന്നിലേക്കു ഡൈവ് ചെയ്ത സഞ്ജു അതിനെ കൈപ്പിടിയില്‍ ഒതുക്കിയത് അവിശ്വസനീയതയോടെയാണ് ക്രിക്കറ്റ് ലോകം കണ്ടുനിന്നത്. 

ക്രിക്കറ്റിലെ ക്ലാസിക് ക്യാച്ചുകളുടെ ഗണത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് സഞ്ജുവിന്റെ പ്രിട്ടോറിയന്‍ ക്യാച്ച്. സഞ്ജു തന്നെ ഫെയ്‌സ്ബുക്ക പേജിലൂടെ ഈ നിമിഷം ആരാധകരുമായി പങ്കുവച്ചു. 


ഫിറ്റ്‌നെസ് എന്നാല്‍ മറ്റുള്ളവരേക്കാള്‍ മെച്ചമായിരിക്കലല്ല, നമ്മളിലെ മികവു പുറത്തെടുക്കലാണ്. അത് പൂര്‍ണമായി തന്നെ ആസ്വദിക്കുന്നു എ്ന്നും സഞ്ജുവിന്റെ കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്