കായികം

ഡെംബലയെ ഡോര്‍ട്ട്മുണ്ട് ഒരാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തു;  ബാഴ്‌സയുടെ ഓഫറും തള്ളി

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: കാരണമില്ലാതെ പരിശീലനത്തില്‍ നിന്നും മുങ്ങിയ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലയെ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സസ്‌പെന്റ് ചെയ്തു. ഒരാഴ്ചത്തേക്കാണ് 20 കാരനായ മധ്യനിര താരത്തെ ക്ലബ്ബ് സസ്‌പെന്റ് ചെയ്തത്. അതേസമയം, നെയ്മറിന്റെ പകരക്കാരനെ തപ്പുന്ന ബാഴ്‌സലോണ ഡെംബലയ്ക്കായി നല്‍കിയ ഓഫറും ക്ലബ്ബ് തള്ളി. 

കഴിഞ്ഞ വര്‍ഷം ഡോര്‍ട്ട്മുണ്ടുമായി അഞ്ച് വര്‍ഷത്തെ കരാറൊപ്പിട്ട താരത്തിന്റെ പെരുമാറ്റം ശരിയല്ലാത്തതിനാല്‍ ഒരാഴ്ചത്തേക്കു സസ്‌പെന്റ് ചെയ്തതായി ക്ലബ്ബ് അറിയിച്ചു. ഇതോടെ ജര്‍മന്‍ കപ്പില്‍ ഡെംബല ഇല്ലാതെയാകും ഡോര്‍ട്ട്മുണ്ട് ഇറങ്ങുക.

അതേസമയം, 222 ദശലക്ഷം യൂറോയ്ക്ക് പിഎസ്ജിയിലേക്ക് കൂടുമാറിയ നെയ്മറിന്റെ വിടവ് നികത്താനുള്ള കഠിന പ്രയത്‌നത്തിലാണ് ബാഴ്‌സലോണ. 100 ദശലക്ഷം യൂറോയുടെ ഓഫര്‍ ബാഴ്‌സ ഡോര്‍ട്ട്മുണ്ടിനു നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, താരത്തിന്റെ വിപണി മൂല്യം അനുസരിച്ചു 150 ദശലക്ഷം യൂറോ ലഭിച്ചാല്‍ മാത്രമാണ് കൈമാറ്റം സാധ്യമാവുകയൊള്ളൂ എന്നാണ് ഡോര്‍ട്ട്മുണ്ടിന്റെ നിലപാട്. നെയ്മറിന്റെ കൈമാറ്റത്തില്‍ ബാഴ്‌സയുടെ സാമ്പത്തിക നില കൂടുതല്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഡെംബലയ്ക്കു കൂടുതല്‍ തുക ആവശ്യപ്പെടാനുള്ള കാരണമാണെന്നാണ് വിലയിരുത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ