കായികം

വെറുതെ ചൊറിയാന്‍ നിക്കണ്ട മക്കളെ, മഞ്ഞപ്പട മുള്ളിയാല്‍ ഒലിച്ചു പോവാന്‍ മാത്രമേ നിങ്ങളുള്ളൂ: ബെംഗളൂരു എഫ്‌സി ആരാധകരെ ചൊറിഞ്ഞു മലയാളികള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: "Dear West Block Blues, ആന തിടമ്പെടുക്കുന്നത് കണ്ട് ആട് മുക്കരുത്. ഇതൊരു വാര്‍ഡിലോ ബ്ലോക്കിലോ കിടന്നുള്ള താളം വിടലല്ല...Our game is all around the globe. നിങ്ങളുടെ Publicity Stunt ഒക്കെ മഞ്ഞക്കടലിരമ്പത്തില്‍ മുങ്ങിത്താഴുന്ന ആ സുന്ദര നിമിഷം കണ്ടാര്‍മാദിക്കാന്‍ തയ്യാറെടുത്തോളൂ.....its about #AllBlocksYellow".

കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മലയാളികളുടെയും പ്രിയ താരങ്ങളായ സികെ വിനീതിനെയും റിനോ ആന്റോയെയും ഗ്യാലറില്‍ നിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സിനെതിരേ തെറി ചാന്റ്‌സു പാടിയ ബെംഗളൂരു എഫ്‌സി ആരാധകര്‍ക്കെതിരേ അവരുടെ ഫെയ്‌സ്ബുക്കില്‍ വന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്റെ കമന്റാണിത്. 

എഎഫ്‌സി ഇന്റര്‍സോണ്‍ സെമി ഫൈനല്‍ ആദ്യ പാദ മത്സരത്തിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളുരു എഫ്‌സി ആരാധകര്‍ ചാന്റ്‌സു പാടിയത്. ആരാധകരുടെ ഈ സമീപനം തന്നെ വളരെയധികം വേദനിപ്പിച്ചുവെന്ന് റിനോ ആന്റോ പറഞ്ഞത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ നെഞ്ച് തകര്‍ത്തു. പിന്നെ, ഒന്നും നോക്കിയില്ല, പണി പാലും വെള്ളത്തില്‍ കൊടുത്തു.

ബ്ലാസ്‌റ്റേഴ്‌സിനെതിരേ ബെംഗളൂരു വെസ്റ്റ് ബ്ലോക്ക് ബ്ലൂവിന്റെ ചാന്റ്‌

''വെറുതെ ചൊറിയാന്‍ നിക്കണ്ട മക്കളെ. മഞ്ഞപ്പട മുള്ളിയാല്‍ ഒലിച്ചു
പോവാന്‍ മാത്രമേ നിങ്ങളുള്ളൂ''. മഞ്ഞപ്പട ആരാധകരുടെ രോഷം തീരുന്നില്ല. കളിയില്‍ മൂന്നു ഗോളുകള്‍ക്ക് ബെംഗളൂരു ജയിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ടു ഇട്ട പോസ്റ്റുകള്‍ക്കു കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ രോഷപ്രകടനം നടത്തിയത്.

ബെംഗളൂരു എഫ്‌സിക്കു വേണ്ടി മികച്ച പ്രകടനം നടത്തുകയും ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായം അണിയുകയും ചെയ്ത രണ്ടു താരങ്ങളെ മുന്‍നിര്‍ത്തി എന്തര്‍ത്ഥത്തിലാണ് ബെംഗളൂരു എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെതിരേ ചാന്റ്‌സ് പാടിയതെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ കനക്കുന്നുണ്ട്.

കുളിച്ചൊരുങ്ങി നില്‍ക്കു. പണി ഞങ്ങള്‍ തരുന്നുണ്ടെന്നൊക്കെയാണ് പോസ്റ്റിനു കമന്റായി വരുന്നത്. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടിയ ആരാധകകൂട്ടമുള്ള ബ്ലാസ്‌റ്റേഴ്‌സിനെയൊക്കെ ചൊറിയുന്നത് നോക്കിവേണ്ടേ എന്നൊക്കെ ചോദ്യമായും വരുന്നുണ്ട്. ഇതിനിടയില്‍ ബെംഗളൂരു എഫ്‌സിയുടെ ശോകം ഗ്യാലറിയെയും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വെറുതെ വിട്ടില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനു മഞ്ഞക്കടലായി മാറിയ കലൂര്‍ സ്‌റ്റേഡിയത്തിന്റെ ഫോട്ടയും ആളില്ലാത്ത ബെംഗളൂരു എഫ്‌സി ഗ്യാലറിയുടെ ഫോട്ടോയും ചേര്‍ത്താണ് ട്രോള്‍.

എന്തായാലും ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സി കലൂര്‍ സ്റ്റേഡിയത്തില്‍ വരുമ്പോള്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാകുമെന്നാണ് ആരാധകര്‍ നല്‍കുന്ന മുന്നറിയിപ്പ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി