കായികം

ലോക ബാഡ്മിന്റണ്‍: മെഡലുറപ്പിച്ച് പിവി സിന്ധു; ശ്രീകാന്തിന് തോല്‍വി

സമകാലിക മലയാളം ഡെസ്ക്

ഗ്ലാസ്‌ഗോ: ഇന്ത്യയുടെ അഭിമാന ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ വെങ്കലം ഉറപ്പായി. ലോക മൂന്നാം റാങ്കുകാരിയും ടൂര്‍ണമെന്റ് നാലാം സീഡുമാണ് പിവി സിന്ധു. അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ തന്നെ തോല്‍ക്കുകയായിരുന്നു. 14-21, 18-21 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി.

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ഫൈനലില്‍ ചൈനയുടെ അഞ്ചാം സീഡ് യു സുന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പിച്ചത്. സ്‌കോര്‍: 2114, 219. ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ തോറ്റാലും വെങ്കല മെഡല്‍ ലഭിക്കും.

യു സുന്നിനെതിരെ സിന്ധു നേടുന്ന നാലാമത്തെ വിജയമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന ചൈന ഓപ്പണിലാണ് സിന്ധു അവസാനമായി സുന്നിനെ തോല്‍പിച്ചത്. 39 മിനിറ്റ് മാത്രം നീണ്േടുനിന്ന കോര്‍ട്ടര്‍ പോരാട്ടം കൊണ്ടാണ് പിവി സിന്ധു സുന്നിനെതിരെ വിജയം നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം