കായികം

മൈതാനത്ത് ഉറങ്ങി ധോനി; ലങ്കന്‍ കാണികളുടെ കയ്യാങ്കളി ഇവിടെ വിലപ്പോവില്ല

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ ജയത്തിന് അരികിലെത്തിയപ്പോഴായിരുന്നു ലങ്കന്‍ ആരാധകര്‍ ആതിഥ്യ മര്യാദ വിട്ട് ഗുണ്ടകളെ പോലെ പെരുമാറാന്‍ ആരംഭിച്ചത്. 44ാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ കാണികള്‍ കയ്യാങ്കളി ആരംഭിച്ചതോടെ 35 മിനിറ്റായിരുന്നു മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. 

പരമ്പര നേടാന്‍ എട്ട് റണ്‍സ് മാത്രം മതിയെന്നിരിക്കെ ഗ്യാലറിയില്‍ നിന്നും കാണികള്‍ കുപ്പിയും മറ്റ് സാധനങ്ങളും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. 122 റണ്‍സുമായി രോഹിതും, 61 റണ്‍സുമായി ധോനിയുമായിരുന്നു ആ സമയം ക്രീസില്‍.

കാണികളെ ശാന്തരാക്കി കളി ആരംഭിക്കാനുള്ള അമ്പയര്‍മാരുടെ ശ്രമം നീണ്ടുപോയതോടെ മുന്‍ നായകന്‍ കുറച്ച് വിശ്രമിക്കാന്‍ തന്നെ തീരുമാനിച്ചു. ഗ്രൗണ്ടില്‍ ഉറങ്ങുന്നതു പോലെ കമഴ്ന്നു കിടന്നായിരുന്നു കാണികള്‍ക്കുള്ള ധോനിയുടെ മറുപടി. 

പിന്നീട് സുരക്ഷ ഉദ്യോഗസ്ഥരെത്തി ഒരു ഭാഗത്ത് നിന്നുമുള്ള കാണികളെ മാറ്റുകയായിരുന്നു. 1996ലെ ലോക കപ്പ് സെമി ഫൈനലിന് ഇടയിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ഇന്ത്യന്‍ ആരാധകരായിരുന്നു കളി തടസപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്