കായികം

ശീതയുദ്ധമെല്ലാം മറന്നേക്കൂ; കോഹ് ലിയുടെ വിവാഹ സത്കാരത്തിലേക്ക് അദ്ദേഹവുമെത്തി, ചിരിയുമായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ്, ക്രിക്കറ്റ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുമുള്ള വിശിഷ്ടാതിഥികളെല്ലാം കോഹ് ലി-അനുഷ്‌ക വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ അനില്‍ കുബ്ലേയും. 

മാസങ്ങള്‍ക്ക് മുന്‍പ് കോഹ് ലിയും കുബ്ലേയും തമ്മില്‍ ടീമില്‍ ഉടലെടുത്ത ശിതയുദ്ധത്തിന്റെ വാര്‍ത്തകള്‍ കണ്ടിരുന്ന ആരാധകരെ കുബ്ലേയുടെ വരവ് ചെറുതായൊന്നു ഞെട്ടിച്ചു. പക്ഷേ കുബ്ലേയുടെ വരവിനോട് സന്തോഷത്തോടെയായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ പ്രതികരണങ്ങള്‍. 

വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസീസ്, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെ പരമ്പര ജയം നേടിയതിന് പുറമെ, ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേക്ക് കുബ്ലേയുടെ കീഴിലെ ഇന്ത്യ എത്തിയിരുന്നു. എന്നാല്‍ എന്റെ രീതികളോട്  നായകന് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല എന്ന കാരണം തുറന്നു  പറഞ്ഞ് കുബ്ലേ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞതൊക്കെ മറക്കാനാണ് കോഹ് ലിയും, കുബ്ലേയും തീരുമാനിച്ചതെന്ന വിവാഹ സത്കാരത്തിലേക്കുള്ള കുബ്ലേയുടെ വരവ് കൊണ്ട് തന്നെ വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്