കായികം

ഇന്ത്യയെ കെട്ടിപ്പൂട്ടിയ ഒാക്കീഫ് ആരാണ്?

സമകാലിക മലയാളം ഡെസ്ക്

അയാള്‍ ഒരു നല്ല സ്പിന്നര്‍ അല്ല. വൈറ്റ്-ബാള്‍ ബോളില്‍ ചിലസമയത്ത് അയാള്‍ തിളങ്ങാറുണ്ട്. എന്നാല്‍ എന്തെങ്കിലും പ്രത്യേകതയുള്ള ബൗളറാണോ. അതുമല്ല. ദൂസര എറിയാന്‍ അയാള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. 
ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസിന്റെ ആദ്യ ടെസ്റ്റില്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടിക്കൂട്ടിയ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ സ്റ്റീവ് ഓക്കീഫിന് തന്റെ കരിയറിലുടനീളം കേള്‍ക്കേണ്ടി വന്നത് ഇത്തരം കാര്യങ്ങളായിരുന്നു. 2005ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഓക്കീഫിന് അതുകഴിഞ്ഞ് 2009ലാണ് പിന്നീട് രണ്ടാം മത്സരത്തിന് അവസരം ലഭിച്ചത്. 

ഷെയ്ന്‍ വോണ്‍ യുഗത്തിന് ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ ഒരു സ്പിന്‍ മാന്ത്രികന്റെ സ്ഥാനം എപ്പോഴും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഓക്കീഫാകട്ടെ ഒരു ലെഗ്‌സ്പിന്നറോ വലിയ നേട്ടമോ അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ ബൗളറും. എന്നാല്‍ ഒരേ രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തുന്ന കാര്യത്തില്‍ അയാള്‍ മിടുക്ക് കാട്ടിക്കൊണ്ടേയിരുന്നു. 

ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിന്റെ കുതിപ്പില്‍ നിര്‍ണയക സ്വാധീനം ചെലുത്തിയിരിക്കുന്ന സമയത്താണ് ഓക്കീഫിന് ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും വിളി വരുന്നത്. ബിഗ് ബാഷ് ലീഗിന്റെ ഫൈനലില്‍ ടീമിനൊപ്പം ചേരാതെ ഇന്ത്യന്‍ പര്യടനത്തിന് വന്നത് ശരിയായ തീരുമാനമായെന്നാവും പിന്നീട് ഓക്കീഫ് കരുതുന്നത്. 2010ല്‍ പാക്കിസ്ഥാനെതിരേ നടന്ന ട്വന്റി20 മത്സരത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടം നേടാന്‍ കഠിന പ്രയത്‌നത്തിലായിരുന്നു താരം. 

മുത്തയ്യ മുരളീധരന്‍, ടെറി ജനര്‍ എന്നിവരോടൊപ്പം പരിശീലനം നടത്തിയ ഓക്കീഫ് ഇന്ത്യന്‍ പര്യാടനത്തിന് മുമ്പ് മോണ്ടി പനേസറിന്റെ കീഴിലും കൂടുതല്‍ പഠിക്കാനെത്തി. ഇതോടൊപ്പം റെങ്കണ ഹെറാത്ത്, ഡാനിയല്‍ വെട്ടോറി എന്നിവരുടെ ഉപദേശങ്ങളും സ്വീകരിച്ചു. എന്നാല്‍ ഇന്ത്യന്‍ പര്യടനത്തിന് തമിഴ്‌നാട് ആള്‍റൗണ്ടര്‍ ശ്രീധരന്‍ ശ്രീരാമിനെ കണ്‍സള്‍ട്ടന്റായി നിയമിച്ചതാണ് ഓക്കീഫിന് ഇന്ത്യന്‍ മണ്ണില്‍ വലിയ നേട്ടത്തിന് വഴിവെച്ചത്.

ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ലഞ്ച് സെഷനില്‍ ശ്രീരാമിനോടൊപ്പം പന്തെറിഞ്ഞ ഓക്കീഫിനെ എല്ലാവരും എഴുതിത്തള്ളിയിരുന്നു. എന്നാല്‍ അയാളാകട്ടെ തയാറാകുന്നതിന് മെച്ചപ്പെട്ടുകൊണ്ടേയിരുന്നു. 

കളിയുടെ മൂന്നാം ദിവസം വരെ ഷെയ്ന്‍ വോണിന്റെ ആദ്യ പരിഗണനയില്‍ ഓക്കീഫിന് അവസരം ലഭിച്ചിരുന്നില്ല. യുവ ലെഗ്‌സ്പിന്നര്‍ മിച്ചല്‍ സ്വപ്‌സണായിരുന്നു വോണ്‍ പരിഗണന നല്‍കിയിരുന്നത്. ഇന്ന് വോണായരുന്നു പരിശീലകനെങ്കില്‍ ഓക്കീഫിന് മൂന്നും നാലും സ്ഥാനങ്ങളില്‍ പോലും പരിഗണന ലഭിക്കുമായിരുന്നില്ല. ഓക്കീഫ് ഒരിക്കലും വോണിന് പ്രിയപ്പെട്ടവനായിരുന്നില്ല. അദ്ദേഹം എന്നും അയാളുടെ മാത്രമായിരുന്നു.

ടീമില്‍ ഓക്കീഫിന് ഇടം നല്‍കിയ സമയത്ത് അയാള്‍ ഒരു വൈറ്റ് ബൗളില്‍ തിളങ്ങുന്നയാളാണെന്നാണ് വോണ്‍ അഭിപ്രായപ്പെട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓക്കീഫിന് 23.81 എക്കണോമിയില്‍ 225 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയ ആഭ്യന്തര ക്രിക്കറ്റില്‍ വോണിനേക്കാള്‍ ശരാശരിയുണ്ട് ഓക്കീഫിന്. 

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ അഭിപ്രായത്തില്‍ എല്ലാ ഓവറിലും വിക്കറ്റ് വേണമെന്ന് അതിയായ താല്‍പ്പര്യം കാണിക്കുന്ന ബൗളറാണ് ഓക്കീഫ്. ഇന്ത്യയിലേക്കുള്ള ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഓക്കീഫ് പന്തില്‍ മാന്ത്രികം കാണിക്കുമെന്ന് ചുരുക്കം ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയുമായി നടന്ന ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലുമായി 12 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി 10 വിക്കറ്റ് നേട്ടവും. 
നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ കംഫര്‍ട്ടബിളായിരിക്കുകയാണ് ഇതില്‍ ആദ്യ കാര്യം. എന്റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയാം. എന്റെ കൈവശം എന്തൊക്കെയുണ്ടെന്ന് എനിക്ക് വ്യക്തമായ ബോധമുണ്ട്. അത് എങ്ങനെ ഉപയോഗിക്കാമെന്നും എനിക്കറിയാം. ടെസ്റ്റിന്റെ രണ്ടാം ദിനം കളി പൂര്‍ത്തിയാക്കിയതിന് ശേഷം ഓക്കീഫ് പറഞ്ഞ വാക്കുകളാണിവ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും