കായികം

വിംബിള്‍ഡണു ഇന്ന് അരങ്ങുണരും; പ്രതീക്ഷയോടെ സൂപ്പര്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ടെന്നീസ് കോര്‍ട്ടിലെ തീപാറും പോരാട്ടങ്ങള്‍ക്കു ഇന്നു ലണ്ടനില്‍ തുടക്കമാകും. പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ആന്‍ഡി മുറെ, നോവാക്ക് ദ്യോക്കോവിച്ച് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ വിംബിള്‍ഡണില്‍ കിരീട മോഹവുമായി മാറ്റുരയ്ക്കും. 

അഞ്ജലിക് കെര്‍ബ്, പെട്ര ക്വിറ്റോവ, കരോലീന പ്ലിസ്‌ക്കോവ, ഗാര്‍ബൈന്‍ മുഗുരുസ, വീനസ് വില്ല്യംസ് തുടങ്ങിയവരാണ് വിംബിള്‍ഡണിണില്‍ രാജ്ഞിയാവാന്‍ എത്തുന്നത്. അമ്മയാകാനുള്ള തയാറെടുപ്പുകള്‍ നടത്തുന്ന സൂപ്പര്‍ താരം സെറീന വില്ല്യംസാണ് വനിതകളില്‍ വിംബിള്‍ഡണു നഷ്ടം.

ഫ്രഞ്ച് ഓപ്പണില്‍ ചരിത്രം കുറിച്ചെത്തുന്ന റാഫേല്‍ നദാലും വിംബിള്‍ഡണില്‍ റെക്കോഡ് നേട്ടമുള്ള റോജര്‍ ഫെഡററുമാണ് ഇത്തവണ ശ്രദ്ധാകേന്ദ്രങ്ങള്‍. ഇതില്‍ ഫെഡറര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം. 18 ഗ്രാന്‍സ്ലാമുകളില്‍ ഏഴെണ്ണവും ഫെഡറര്‍ നേടിയിരിക്കുന്നതു വിംബിള്‍ഡണിലാണ്. മാത്രവുമല്ല, വിംബിള്‍ഡണ്‍ കിരീട നേട്ടത്തില്‍ സാക്ഷാല്‍ പീറ്റ് സാംപ്രാസിന്റെ റെക്കോഡിനൊപ്പവും.

കാല്‍മുട്ടിനേറ്റ പരിക്കുമൂലം ഏകദേശം ഒരു വര്‍ഷത്തോളം കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന 36 കാരനായ ഫെഡറര്‍ കിരീടനേട്ടത്തോടെ ഇനിയും ബാല്യമുണ്ടെന്നു തെളിയിക്കാനാകും ശ്രമിക്കുക.

അതേസമയം, ബാഴ്‌സലോണ, മാഡ്രിഡ്, പാരിസ് എന്നീ കോര്‍ട്ടുകളില്‍ ജേതാവായെത്തുന്ന റാഫ പുല്‍കോര്‍ട്ടിലുള്ള തന്റെ പ്രകടനം ഒട്ടും മോശമല്ലെന്നു തെളിയിക്കാനാകും ശ്രമിക്കുക. 2011നു ശേഷം നദാലിന് വിംബിള്‍ഡണ്‍ നാലാം റൗണ്ട് കടക്കാനായിട്ടില്ല. ആന്‍ഡി മുറെയും ദ്യോക്കോവിച്ചും മോശം ഫോമില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല. ഇന്നു വൈകുന്നേരം നാലിനാണ് വിംബിള്‍ഡണിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ