കായികം

സൗദിയില്‍ ബാഴ്‌സയുടെ ജെഴ്‌സിയണിഞ്ഞാല്‍ 15 വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയിലെ ബാഴ്‌സലോണ ആരാധകര്‍ ജയിലിലില്‍ കിടക്കേണ്ടി വരുമോ? ഖത്തര്‍ എയര്‍വേയ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ബാഴ്‌സലോണയുടെ ജെഴ്‌സിയണിഞ്ഞാല്‍ സൗദി അറേബ്യയില്‍ 15 വര്‍ഷം തടവ്. 

എഎഫ്പി, ഗെറ്റി ഇമേജ്‌സ്‌
എഎഫ്പി, ഗെറ്റി ഇമേജ്‌സ്‌


തീവ്രവാദത്തെ പ്രാത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച സൗദി അറേബ്യ ഖത്തറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താനുള്ള സൗദി സര്‍ക്കാരിന്റെ നീക്കത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണയുടെ സൗദി ആരാധകര്‍ ആശങ്കയിലാണ്.

കഴിഞ്ഞ നാല് സീസണുകളിലും ബാഴ്‌സലോണയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയിരുന്നു ഖത്തര്‍ എയര്‍വേയ്‌സിനെ മാറ്റി അടുത്ത വര്‍ഷം മുതല്‍ ജപ്പാന്‍ ഇ കൊമേഴ്‌സ് കമ്പനി റാക്കുട്ടനുമായി ക്ലബ്ബ് കരാറിലെത്തിയിട്ടുണ്ട്. 2011ല്‍ യൂണിസെഫിന്റെ ചില്‍ഡ്രന്‍സ് ചാരിറ്റി ലോഗോ മാറ്റിയാണ് ഖത്തര്‍ എയര്‍വെയ്‌സ് കരാറിലെത്തിയിരുന്നത്.

അതേസമയം, ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് പാരിസ് സെന്റ്‌ജെര്‍മനും ഖത്തര്‍ എയര്‍വേയ്‌സിന്റെ സ്‌പോണ്‍സര്‍ ചെയ്യുന്ന ജെഴ്‌സിയാണ് അണിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'