കായികം

പാക്ക് മണ്ണില്‍ ഇന്ത്യയും ഇന്ത്യന്‍ മണ്ണില്‍ പാക്കിസ്ഥാനും കളിക്കില്ലെന്ന് അമിത്ഷാ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ-പാക്കിസ്ഥാന്‍ കായിക രംഗത്തെ ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഇന്ത്യന്‍ മണ്ണില്‍ പാക്കിസ്ഥാനും പാക്കിസ്ഥാന്‍ മണ്ണില്‍ ഇന്ത്യയും ഒരു കായിക മത്സരവും കളിക്കില്ലെന്ന് മഹാരാഷ്ട്രയില്‍ അമിത്ഷാ വ്യക്തമാക്കി.

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെയാണ് അമിത്ഷാ നയം വ്യക്തമാക്കിയത്. ലോക ഹോക്കി ലീഗിലും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് അരങ്ങൊരുങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇരു ടീമുകളും മത്സരിക്കുമെങ്കിലും പാക്കിസ്ഥാനില്‍ ഇന്ത്യയും ഇന്ത്യയില്‍ പാക്കിസ്ഥാനും മത്സരിക്കില്ല. അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

2012ല്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയതാണ് അവസാനമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ രാഷ്ട്ര മത്സരം. അതേസമയം, രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഏറ്റവും ഉത്തമം കായിക മത്സരങ്ങളാണെന്ന് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത