കായികം

കോണ്‍ഫഡറേഷന്‍ കപ്പ്: പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച് മെക്‌സിക്കോ

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഫഡറേഷന്‍ കപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ ശക്തരായ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച് മെക്‌സിക്കോ. ആവേശം നിറച്ച മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. കളിയുടെ 22മത് മിനുട്ടില്‍ പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ നേടിയെങ്കിലും വീഡിയോ റിവ്യൂ സിസ്റ്റത്തിലൂടെ ഓഫ് സൈഡ് വിധിച്ച് റഫറി ഗോള്‍ നിരസിച്ചു.

34മത് മിനുട്ടില്‍ സൂപ്പര്‍ താരം റൊണാള്‍ഡോയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. കോര്‍ട്ടില്‍ വെച്ച് റൊണാള്‍ഡോ നല്‍കിയ പാസ് റിക്കാര്‍ഡോ ഖുറേസ്മ മെക്‌സിക്കോ വലയിലെത്തിച്ചു. എന്നാല്‍ 42മത് മിനുട്ടില്‍ മെക്‌സിക്കോ സൂപ്പര്‍ താരം ചിചാരിറ്റോ മെക്‌സിക്കോയെ ഒപ്പമെത്തിച്ചു. 

പിന്നീട് 86മത് മിനുട്ടില്‍ സെഡ്‌റിക്കിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തിയെങ്കിലും 90മത് മിനുട്ടില്‍ മൊറേനൊയിലൂടെ മെക്‌സിക്കോ സമനിലപിടിക്കുകയായിരുന്നു. 

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെ തോല്‍പ്പിച്ച റഷ്യയാണ് മൂന്ന് പോയിന്റോടെ മുന്നില്‍. പോര്‍ച്ചുഗലിനും മെക്‌സിക്കോയ്ക്കും ഓരോ പോയിന്റ് വീതവുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം