കായികം

പാക്ക് മണ്ണില്‍ വീണ്ടും ക്രിക്കറ്റ് വസന്തം: ഐസിസി ലോക ഇലവന്‍ പാക്കിസ്ഥാനില്‍ കളിക്കും: മത്സരം സെപ്റ്റംബറില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പാക്കിസ്ഥാന്‍ മണ്ണില്‍ വീണ്ടു ക്രിക്കറ്റിന് വഴിയൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തില്‍ ഐസിസി ലോക ഇലവന്‍ പാക്കിസ്ഥാനില്‍ കളിക്കുമെന്ന് ഐസിസി അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് സിംബാവെ സന്ദര്‍ശനത്തിനെത്തിയതൊഴിച്ചാല്‍ 2009 മുതല്‍ ഇതുവരെ പാക്കിസ്ഥാനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിരുന്നില്ല. ശ്രീലങ്കന്‍ ടീമിനെതിരേ നടന്ന തീവ്രവാദ ആക്രമണത്തിനു ശേഷം പാക്കിസ്ഥാനില്‍ കളിക്കുന്നതിന് മറ്റു രാജ്യങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.

ക്രിക്കറ്റിന്റെ ഏറ്റവും മികച്ച വിപണികളിലൊന്നായ പാക്കിസ്ഥാനില്‍ കളി സംഘടിപ്പിച്ച് വിപണിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഐസിസി നടത്തുന്നത്. 2009 മുതല്‍ വിദേശ വേദികളിലാണ് പാക്കിസ്ഥാന്‍ ഹോം മാച്ചുകള്‍ നടത്താറുള്ളത്.

ലോക ഇലവനും പാക്കിസ്ഥാനും ടീമില്‍ ട്വന്റി20 മത്സരം സംഘടിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് ഇവിടെ സജീവമാക്കാനും ഐസിസി ലക്ഷ്യമിടുന്നു. സെപ്റ്റംബറിലാകും മത്സരം നടക്കുക. ഇന്ത്യയെ 180 റണ്‍സിന് പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയ പാക്കിസ്ഥന്‍ ടീം പുതിയ വാര്‍ത്ത പ്രതീക്ഷയോടെയാണ് കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍